പ്രതീകാത്മക ചിത്രം

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിക്ക്​ മൂന്നുവർഷം തടവ്​

ചേ​ര്‍ത്ത​ല: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക്ക്​ ത​ട​വും പി​ഴ​യും. 2018ല്‍ ​ചേ​ര്‍ത്ത​ല പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ വൈ​ക്കം ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡി​ല്‍ ആ​റാ​ട്ടു​പു​ഴ വീ​ട്ടി​ല്‍ അ​രു​ണ്‍ എ​ന്ന ആ​ല്‍ബി​യെ​യാ​ണ് ചേ​ര്‍ത്ത​ല ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ശി​ക്ഷി​ച്ച​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് മൂ​ന്നു​വ​ര്‍ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. ചേ​ര്‍ത്ത​ല എ​സ്.​ഐ മാ​രാ​യി​രു​ന്ന പി. ​ശ്രീ​കു​മാ​ര്‍, ജി. ​അ​ജി​ത് കു​മാ​ര്‍, ടി.​ടി. ഷാ​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച കേ​സി​ല്‍ 28 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 28 രേ​ഖ​ക​ള്‍ തെ​ളി​വാ​യി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ബീ​ന കാ​ര്‍ത്തി​കേ​യ​നും അ​ഡ്വ. ഭാ​ഗ്യ​ല​ക്ഷ്മി​യും ഹാ​ജ​രാ​യി.

Tags:    
News Summary - Girl-Abduction-Case-Accused-gets-Three-Years-Prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.