യുവാവിന്​ ക്വട്ടേഷൻ സംഘത്തി​ന്‍റെ ക്രൂരമർദനം

ചേർത്തല: പത്തനംതിട്ട സ്വദേശിയായ യുവാവിനെ എറണാകുളം കാക്കനാടുനിന്ന‌് തന്ത്രപൂർവം ചേർത്തലയിലെത്തിച്ച‌് 11 പേർ ചേർന്ന‌് മർദിച്ച‌് അവശനാക്കി. ക്വട്ടേഷൻ സംഘമാണ‌് മർദിച്ചതെന്ന‌് സൂചന. പത്തനംതിട്ട തിരുവല്ല പാനായിക്കടവിൽ അരുൺ കോശിയാണ്​ (31) മർദനത്തിന‌് ഇരയായത‌്.

കാക്കനാട‌് ടെക‌്നോപാർക്കിന‌് സമീപം ഹോസ‌്റ്റൽ നടത്തിപ്പുകാരനാണ‌് അരുൺ. ഹോസ‌്റ്റൽ സംബന്ധമായ കുടിപ്പകയുള്ള തിരുവനന്തപുരം സ്വദേശി മധു എന്നറിയപ്പെടുന്ന സുരേഷ‌്കുമാറാണ‌് തന്ത്രപൂർവം കാറിൽ ചേർത്തലയിൽ എത്തിച്ചതെന്ന‌് അരുൺ പൊലീസിന‌് നൽകിയ മൊഴിയിൽ പറയുന്നു. മധു നേരത്തേ ഹോസ‌്റ്റൽ നടത്തിപ്പുകാരനായിരുന്നു.

വ്യാഴാഴ‌്ച വൈകീട്ട‌് നാട്ടിലേക്ക‌് മടങ്ങാൻ കാക്കനാട‌് സ‌്റ്റാൻഡിൽ ബസ‌് കാത്തുനിൽക്കുമ്പോഴാണ‌് കാറിലെത്തിയ മധു ഒപ്പംകൂട്ടിയത‌്. അമ്പലപ്പുഴയിൽ ഇറക്കാമെന്ന‌് പറഞ്ഞ്​ കാറിൽ കയറ്റി. ചേർത്തല ഭാഗത്ത‌് എത്തിയപ്പോൾ കാർ ദേശീയപാതയിൽനിന്ന‌് തിരിഞ്ഞ‌് അരീപ്പറമ്പിന‌് പടിഞ്ഞാറ‌് ചക്കനാട‌് ഭാഗത്ത‌് എത്തിച്ചായിരുന്നു മർദനം.

ആളൊഴിഞ്ഞ പറമ്പിൽ രാത്രി ആരംഭിച്ച മർദനം വെള്ളിയാഴ‌്ച പുലർച്ച മൂന്നുവരെ തുടർന്നു. അവിടെനിന്ന‌് ഓടിരക്ഷപ്പെട്ട‌് ഒരുകിലോമീറ്ററോളം അകലെയുള്ള വീട്ടിൽ അഭയംതേടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന‌് അർത്തുങ്കൽ പൊലീസെത്തി താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധുവിന‌് പുറമെ പത്തോളംപേർ അക്രമിസംഘത്തിൽ ഉൾപ്പെട്ടുവെന്നാണ‌് അരുണി​െൻറ മൊഴി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ചവിട്ടും അടിയും ഇടിയുമേറ്റ അരുൺ അവശനായിരുന്നെന്ന‌് നാട്ടുകാർ പറഞ്ഞു. ഇയാളെ പിന്നീട‌് ആലപ്പുഴ മെഡിക്കൽ കോളജ‌് ആശുപത്രിയിലേക്ക‌് മാറ്റി. പ്രദേശത്തെ ക്രിമിനലുകളെ കേന്ദ്രീകരിച്ച‌് അന്വേഷിക്കുന്നതായി പൊലീസ‌് പറഞ്ഞു.

Tags:    
News Summary - Goonda attack on young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.