ചേര്‍ത്തല: അനവധി ബഹുമതികൾ തേടിയെത്തിയ കെ.ഇ. ബൈജുവിന് വീണ്ടും പുരസ്കാരം. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം ഒന്നാം യൂനിറ്റിലെ എസ്.പി ചേര്‍ത്തല സ്വദേശി കെ.ഇ. ബൈജുവിനാണ് അന്വേഷണ മികവിനുളള കേന്ദ്ര സര്‍ക്കാറിെൻറ അതിഉദ്കൃഷ്ട് സേവാപദക് പുരസ്കാരം തേടിയെത്തിയത്.
സംസ്ഥാനത്തെ 19 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്കാരം. ബണ്ടിചോര്‍ കേസ്, നന്ദന്‍കോട് കൊലക്കേസ് എന്നിവയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജുവിന് നേരത്തേ കേന്ദ്ര സര്‍ക്കാറിെൻറ വിശിഷ്ട സേവാമെഡലും ലഭിച്ചിരുന്നു.
ചേര്‍ത്തല ഇലഞ്ഞിക്കുഴി കൃഷ്ണമൂര്‍ത്തി-രാജമ്മ മൂര്‍ത്തി ദമ്പതികളുടെ മകനായ ബൈജു 1990ലാണ് സർവിസിൽ പ്രവേശിച്ചത്. 126 തവണ ഗുഡ് സർവിസ് എന്‍ട്രിയും 2012ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2007, '15 വര്‍ഷങ്ങളില്‍ യു.എന്‍ പൊലീസ് മെഡലും മൂന്നുതവണ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. ഭാര്യ: ടി.എം. പൂര്‍ണിമ, മകന്: സിദ്ധാര്‍ഥ് ബി. പൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.