ചേർത്തല: ലാഭത്തിലാക്കിയതിനല്ല ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് അംഗീകാരം കിട്ടിയത്. മറ്റ് ഡിപ്പോകൾ വരുത്തിയ നഷ്ടത്തോളം വരില്ല ചേർത്തലയുടെ നഷ്ടം എന്ന് കണ്ടെത്തിയാണ് അംഗീകാരം. മധ്യമേഖലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ ആഗസ്റ്റിലെ പ്രവർത്തന മികവ് വിലയിരുത്തലിലാണ് ചേർത്തല ഒന്നാമതെത്തിയത്. ചെങ്ങന്നൂർ, ആലുവ ഡിപ്പോകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 36 ഡിപ്പോകളാണ് മധ്യമേഖലയിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ വരുമാനക്കുറവിനെ തുടർന്ന് മുഴുവൻ ഡിപ്പോകളും നഷ്ടത്തിലാണ്.
ഏറ്റവും കുറച്ചു നഷ്ടമുണ്ടാക്കിയെന്നതാണ് ചേർത്തലയുടെ മികവ്. ഡീസൽ, ശമ്പളം, സ്പെയർ പാർട്സുകൾ, മറ്റു ചെലവുകൾ എന്നിവക്കു ചെലവായ തുകയും ഡിപ്പോയുടെ ആകെ വരുമാനവും പരിശോധിച്ചിരുന്നു. സമഗ്ര പരിഷ്കരണത്തിെൻറ ഭാഗമായി ഡിപ്പോകളുടെ വരവ്-ചെലവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തുന്ന സംവിധാനത്തിന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ തുടക്കമിട്ടിരുന്നു. ഇതനുസരിച്ച് ആദ്യ മാസ വിലയിരുത്തലാണ് ആഗസ്റ്റിലേത്.
മന്ത്രി ആൻറണി രാജുവിൽനിന്ന് ചേർത്തല എ.ടി.ഒ കെ.ബി. സാം മെമേൻറാ ഏറ്റുവാങ്ങി. കൂടുതൽ സർവിസുകൾ നടത്തുക, പതിവ് യാത്രക്കാരെ ഉറപ്പിച്ചു നിർത്തുക, എല്ലാ കാര്യത്തിലും ചെലവും നഷ്ടവും ചുരുക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.