ചേർത്തല: ശൗചാലയത്തിൽ കഴിഞ്ഞ യുവാവിന് മന്ത്രി പി. പ്രസാദിെൻറ ഇടപെടലിൽ പുതുജീവൻ. ചേർത്തല നഗരസഭ 31ാം വാർഡിൽ മരോട്ടിയ്ക്കൽ ശ്യാമാണ് (33) എഴുന്നേൽക്കാൻ പോലും കഴിയാതെ ഒരാഴ്ചയോളം ശൗചാലയത്തിൽ കിടന്നത്.
അമ്മയും സഹോദരിയുമായി കഴിഞ്ഞിരുന്ന ശ്യാം സഹോദരിയുടെ വിവാഹത്തിനായി വീട് വിറ്റു. അമ്മയോടൊപ്പം വാടകക്ക് താമസിക്കുന്നതിടെ അമ്മക്ക് സുഖമില്ലാതെ വന്നതോടെ സഹോദരിയുടെ വീട്ടിലാണ് അമ്മ കഴിഞ്ഞിരുന്നത്. ഡ്രൈവറായിരുന്ന ശ്യാം എറണാകുളത്ത് െവച്ചുണ്ടായ അപകടത്തെ തുടർന്ന് കാലൊടിയുകയും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാകുകയും ചെയ്തു.
സുഹൃത്തുക്കളാണ് ആശുപത്രിയിൽനിന്ന് ശ്യാമിനെ വീട്ടിലെത്തിച്ചത്. പരസഹായം ആവശ്യമായതിനാലാണ് ശൗചാലയത്തിൽതന്നെ കിടന്നത്. സുഹൃത്തുക്കളും അയൽവാസികളുമാണ് ഭക്ഷണമെത്തിച്ചത്.
സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. റിയാസാണ് സംഭവം മന്ത്രി പി. പ്രസാദിെൻറ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജിനെയും ഗാന്ധിഭവൻ അധികൃതരെയും ബന്ധപ്പെട്ടു. മന്ത്രിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാത്രിയോടെ പത്തനാപുരം ഗാന്ധിഭവനിലേക്ക് ആംബുലൻസിൽ ശ്യാമിനെ കൊണ്ടുപോയി. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, റാപിഡ് റസ്ക്യൂ ടീം ലീഡർ ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.