ചേര്‍ത്തല: വീട്ടിൽ അലമാരയിൽ സൂക്ഷിച്ച പണം മോഷണം പോയതായി പരാതി. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കനാട്ട് വിജയകുമാറിെൻറ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയാണ് മോഷ്ടിച്ചത്. പുലര്‍ച്ച നാലരയോടെയായിരുന്നു സംഭവം. വിജയകുമാര്‍ പശുവിനെ കറക്കാൻ തൊഴുത്തിലായിരുന്നു. മുറ്റമടിച്ചുകൊണ്ടിരുന്ന ഭാര്യയാണ് മുറിയിലെ ലൈറ്റ് ആരോ ഓഫ് ചെയ്തതായി ശ്രദ്ധിച്ചത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് അലമാര തുറന്നതായി കണ്ടത്.
വിജയകുമാറിന് മില്‍മയില്‍നിന്ന് കിട്ടിയ ബോണസും പെന്‍ഷനും ഭാര്യക്ക് ഓണഫണ്ടില്നിന്ന് കിട്ടിയ പണവുമാണ് നഷ്ടപ്പെട്ടത്. ചേര്‍ത്തല െപാലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.