ചേര്‍ത്തല: പൊലീസിലെ അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചേര്‍ത്തലയില്‍ സി.പി.ഐ പ്രത്യക്ഷ സമരത്തിന്. ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് പ്രതിഷേധത്തിന് തീരുമാനിച്ചത്. സ്റ്റേഷനുമുന്നില്‍ സമരം െചയ്യാൻ നേതൃത്വത്തിെൻറ അനുമതി തേടിയതായാണ് വിവരം.
ക്രൈബ്രാഞ്ച് അറസ്റ്റ്ചെയ്ത മോന്സണ് മാവുങ്കലുമായി ചേര്‍ത്തലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
തട്ടിപ്പുകാരനുമായുള്ള ബന്ധം മാത്രമല്ല, ഇയാളുമായി ബന്ധപ്പെട്ട പല കേസുകളും അട്ടിമറിച്ചത് ചേര്ത്തലയിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍, പൊലീസിെൻറ ഇടപെടലില്‍ പ്രതിഷേധമുണ്ടെങ്കിലും സമരത്തിന് നേതൃത്വം അനുമതി നല്‍കുമോയെന്ന് വ്യക്തമായിട്ടില്ല.
കൃഷിമന്ത്രിയുടെ മണ്ഡലത്തില്‍ പൊലീസിനെതിരെ പ്രത്യക്ഷമായി രംഗത്തുവരുന്നത് സര്‍ക്കാര്‍വിരുദ്ധ സമരമാകുമെന്ന ആശങ്ക ഒരുവിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊലീസ് നടപടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമുയരുമ്പോള്‍ പാര്‍ട്ടി നിശ്ശബ്ദമാകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഒരു വിഭാഗത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.