ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതി കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷിനെ (ഉണ്ണി-35) വൻപൊലീസ് സാന്നിധ്യത്തിലാണ് സ്ഥലത്തെത്തിച്ചത്. വീട്ടമ്മമാരടക്കം പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പ്രതിയെ എത്തിച്ചത്. പൊലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്ത് കാണിച്ച് നടത്തിയ തെളിവെടുപ്പിൽ തല ഉയര്‍ത്താതെ രതീഷ് എല്ലാം ചെയ്തും വിവരിച്ചും കാണിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും എത്തിയിരുന്നു. തങ്കികവലയില്നിന്ന് സ്കൂട്ടറില്‍ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയശേഷം കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. തര്‍ക്കമുണ്ടായപ്പോള്‍ മര്‍ദിച്ചു.
കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു. ബോധരഹിതയായ യുവതിയെ ബലാത്സംഗം ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ചും മൂക്കും വായും പൊത്തിപിടിച്ചും ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി വിവരിച്ചു. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് ഇറക്കാന്‍ തുടങ്ങി. പടിയില്‍ മൃതദേഹം െവച്ചതോടെ കമിഴ്ന്ന് മണ്ണില്‍ വീണു. അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. മഴ പൊടിഞ്ഞതിനാല്‍ മറവു ചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ച് കടന്നു.
പ്രതിയുടെ വീട്ടിലെത്തിച്ചത് എന്തിനെന്ന് വീടിനകത്ത് കയറും മുമ്പേ യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ച് സംസാരിക്കാനാണെന്നു പറഞ്ഞാണ് മുറിയിൽ ഇരുത്തിയത്. മരിച്ചശേഷമാണ് യുവതിയുടെ വീട്ടില്‍നിന്ന് പ്രതിയെ വിളിച്ചത്. യുവതി അന്ന് വീട്ടിലേക്ക് വരില്ലെന്ന് മറുപടി നല്കി. യുവതിയുടെ ഫോണ്‍ സൈലൻഡ് ആക്കിയിരുന്നു.
ഒപ്പം ജോലി ചെയ്യുന്നയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തെൻറ രണ്ടു മക്കളെയും കൊന്നശേഷം നാട് വിട്ടുപോകുമെന്നും പ്രതി ഭീഷണി മുഴക്കിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും. പട്ടണക്കാട് സ്റ്റേഷന് ഓഫിസര്‍ ആര്.എസ്. ബിജുവിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.