ഒ​റ്റ​മ​ശ്ശേ​രി​യി​ൽ ക​ട​ൽ​ക്ക​യ​റ്റ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ റോ​ഡ്

ഒറ്റമശ്ശേരിയിൽ കടലേറ്റം; മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആശങ്കയിൽ

ചേർത്തല: കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ കടലേറ്റം രൂക്ഷമായി. കടൽഭിത്തിയില്ലാതിരുന്ന ഭാഗത്ത് പ്രതിരോധമായിരുന്ന മണൽ വാടയും തീരത്തെ റോഡുകളും ബുധനാഴ്ച രാവിലെ ഉണ്ടായ കടലേറ്റത്തിൽ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം പഞ്ചായത്ത് നേതൃത്വത്തിൽ നിർമിച്ച മണൽ വാടയാണ് പകുതിയിലധികം കടലെടുത്തത്.

കടലേറ്റത്തെ തുടർന്ന് തീരത്തെ റോഡുകളും പൊട്ടി ഒലിച്ചുപോയി.ഒരു വർഷം മുമ്പ് ഇവിടെ ചത്തടിഞ്ഞ തിമിംഗലത്തി‍െൻറ ജഡം മറവ് ചെയ്തിരുന്നു. ഇവിടവും കടലെടുത്ത് മണ്ണൊലിപ്പ് ഉണ്ടായതിനെത്തുടർന്ന് ദുർഗന്ധം വമിക്കുകയാണ്.ശക്തമായ തിരയടിച്ച് ആൾത്താമസമില്ലാത്ത ഒരു വീട് ഞായറാഴ്ച നിലംപൊത്തിയിരുന്നു.

Tags:    
News Summary - Ottamasseri Tidal wave; Fisherman families are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.