ചേർത്തല: പട്ടണക്കാട്ടെ പൊലീസ് തേര്‍വാഴ്ചക്കെതിരെ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റി മനുഷ്യാവകാശ കമീഷനെ സമീപിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പട്ടണക്കാട് പൊലീസ് അഴിഞ്ഞാടുകയാണ്. കാലിത്തീറ്റക്കായി പോയ ക്ഷീരകര്ഷകന്, മകളുമായി മരുന്ന് വാങ്ങാന്‍ വന്ന പിതാവ്, എ.ടി.എമ്മില്‍ പണമെടുക്കാന്‍ വന്ന യുവാവ് തുടങ്ങി അനേകം പേരാണ് പൊലീസ് വേട്ടക്കിരയായത്. ഇതിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിക്കാന്‍ തീരുമാനിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് കെ.ബി. യശോധരനാണ് അറിയിച്ചത്.
ചേര്‍ത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തിൽ മഹേഷ് പട്ടണക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. ജയപാല്‍ മുഖ്യപ്രഭാഷണം നടത്തി. സജീവന് പുത്തന്‍തറ, കെ.കെ. രാജീവ്, പുഷ്പ സേനന്, വേണുഗോപാല്‍ എസ്. കമ്മത്ത്, എല്‍. രാജീവന്, കെ.എം. അജി, പുരുഷോത്തമന് വയലാര്‍, ടി.എസ്. ജാസ്മിന്, രാജേഷ് മേനാശേരി, ജോണ്‍ ജോര്‍ജ്, ജെയിംസ്, ആര്. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.