ചേര്‍ത്തല: സ്വകാര്യ ബസ് തൊഴിലാളികള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ചേര്‍ത്തലയില്‍ ആറ് ബസുകൾ തകർത്തു. വ്യാഴാഴ്ച രാത്രി ആറു ബസുകള്‍ അക്രമിസംഘം തല്ലിത്തകര്‍ത്തിരുന്നു. അറ്റകുറ്റപ്പണി നടത്തി ശനിയാഴ്ച വീണ്ടും സര്‍വിസ് നടത്തിയ ഇതേ ബസുകള്‍ക്കുനേരെ രാത്രി വീണ്ടും അക്രമമുണ്ടായി.
അതേ ആറ് ബസുകളുടെയു ചില്ലുകൾക്ക് പുറമെ അകത്തുകയറിയും അക്രമം നടത്തി. ചേര്‍ത്തല ബസ് സ്റ്റാന്‍ഡിലും പട്ടണക്കാട്ടും വയലാര്‍ കവലയിലുമായി പാര്‍ക്ക് ചെയ്തിരുന്ന ബസുകളാണ് തകര്‍ത്തത്.
ബസ് ഓപറേറ്റേഴ്സ് അസോ. താലൂക്ക് പ്രസിഡന്റുകൂടിയായ പട്ടണക്കാട് അച്ചൂസില്‍ വി.എസ്. സുനീഷിന്റെ ബസുകള്‍ക്കുനേരെയാണ് തുടര്‍ ആക്രമണം. അക്രമങ്ങള്‍ക്കുപിന്നില്‍ ബി.എം.എസ് ആണെന്നാണ് ഉടമ പൊലീസില്‍ പരാതിനല്‍കി. എന്നാല്‍, സംഭവത്തില്‍ ബന്ധമില്ലെന്നാണ് ബി.എം.എസ് നിലപാട്. ആദ്യ ആക്രമണത്തില്‍ മൂന്നുലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. ഇക്കറി നഷ്ടം ആറുലക്ഷം കഴിയുമെന്നാണ് വിലയിരുത്തല്‍.
ഒരു സംരംഭകന്റെ ബസുകള്‍ക്കുനേരേ തുടര്‍ച്ചയായി അക്രമമുണ്ടായതോടെ ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും ശക്തമായി രംഗത്തുവന്നു. നാലുമതുല് സര്‍വിസുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.
ബസുകളുടെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി സ്റ്റാന്‍ഡില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ ബി.എം.എസ് യൂനിയനിലെ അംഗങ്ങളായി വാരനാട് സ്വദേശികളായ വിഷ്ണു എസ്.സാബു (32), എസ്. ശബരിജിത്(26) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് ബസുകള്‍ക്കുനേരെയുണ്ടായ രണ്ട് അക്രമങ്ങളുമെന്നാണ് കരുതുന്നത്.
ചേര്‍ത്തല-എറണാകുളം, അരൂര്‍മുക്കം, ചെല്ലാനം റൂട്ടുകളിലോടുന്ന ബസുകളാണ് തകര്‍ക്കപ്പെട്ടത്. ഈ ബസുകള്‍ സര്‍വിസ് നടത്താതെവന്നതിനാല് വെള്ളിയാഴ്ച വടക്കന്‍ റൂട്ടുകളില്‍ യാത്ര പ്രതിസന്ധിയായിരുന്നു.
ഇതേ തുടര്‍ന്ന് ഉടമ വെള്ളിയാഴ്ച തന്നെ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി വ്യാഴാഴ്ച സര്‍വിസുകള്‍ പുനരാരംഭിച്ചിരുന്നു. വ്യാഴാഴ്ചയുണ്ടായ തൊഴിലാളി തര്‍ക്കത്തിലും തുടര്‍ന്നു ബസുകള്‍ക്കു നേരേയുണ്ടായ അക്രമത്തിലും പൊലീസ് കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതാണ് വീണ്ടും അക്രമത്തിന് കാരണമായതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.