ചേർത്തല: പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായെങ്കിലും പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് സൂചന. പള്ളിപ്പുറം പഞ്ചായത്ത് 16ാംവാർഡിൽ കോനാട്ട് രാജേഷിനെയാണ് ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി ആലപ്പുഴ ജില്ല ജയിലേക്ക് മാറ്റിയത്.
തെളിവെടുപ്പിൽ രാജേഷ് പൊലീസുമായി സഹകരിച്ചെങ്കിലും ചിലകാര്യങ്ങളിൽ കൂടി വ്യക്തത വരുത്തുവാനാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് ചേർത്തല പൊലീസ് പറഞ്ഞു. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് ചെത്തിക്കാട്ട് സി.പി ബാബു - അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ നടുറോഡിൽ കൊലപ്പെടുത്തിയത്. 17ലധികം കുത്തുകൾ കഴുത്തിലും നെഞ്ചിലും ഏറ്റിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ജല ഗതാഗതവകുപ്പിൽ ജോലിയുള്ള രാജേഷിന് വകുപ്പിൽ നിന്ന് നിയമനടപടികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.