ചേർത്തല: ഇനി ഒരാഴ്ചക്കാലം പുഷ്പ പ്രേമികളെ സൂര്യകാന്തി പൂക്കാലം വരവേൽക്കും. മരുത്തോർവട്ടം സെൻറ് സെബാസ്റ്റ്യൻ ദേവാലയ വളപ്പിലാണ് ഒന്നര ഏക്കറിൽ 10,000 സൂര്യകാന്തി പൂക്കൾ വിടർന്നത്. കഞ്ഞിക്കുഴി സ്വദേശി എസ്.പി സുജിത്ത് നാലര ലക്ഷം രൂപ ചെലവഴിച്ച് പള്ളി അങ്കണത്തിൽ സൂര്യകാന്തി കൃഷി ചെയ്തത്. ഏതാനും മാസം മുമ്പ് സുജിത്ത് സൂര്യകാന്തി കൃഷി ചെയ്ത് വിജയിപ്പിച്ചിരുന്നു. പ്രദർശനം ആഘോഷമാക്കി മാറ്റുകയാണ് പള്ളി അധികൃതരും പ്രദേശവാസികളും. ഞായറാഴ്ച മുതൽ നൂറുകണക്കിന് സൂര്യകാന്തി പൂവുകൾക്ക് നടുവിൽനിന്ന് സെൽഫിയുമെടുക്കാം, സമീപത്തെ ഫുഡ് പാർക്കിലും കയറാം.
കാലാവസ്ഥ അനുകൂലമെങ്കിൽ പൂക്കൾ രണ്ടാഴ്ചയോളം നിൽക്കും. ഒന്നര മാസം മുമ്പ് സ്ഥലം ഒരുക്കി ചെടികൾ നട്ടത്. നഗരസഭ, കൃഷിവകുപ്പ്, എറണാകുളം-അങ്കമാലി അതിരൂപത സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ തുടങ്ങിയവരുടെ സഹകരണവുമുണ്ട്. സൂര്യകാന്തി ചെടികൾക്കൊപ്പം ഇടവിളയായി ചീരയും നട്ടിരുന്നു. 1600 ഗ്രോ ബാഗിൽ പച്ചക്കറി കൃഷിയും ഇതിനോെടാപ്പമുണ്ട്. ഇടവക അതിർത്തിയിലുള്ള മുഴുവൻ കുടുംബങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഉണ്ടെന്ന് വികാരി ഫാ. കുര്യൻ പറഞ്ഞു. നഗരസഭയുടെയും ഇടവകയുടെയും സഹൃദയുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും 8 മുതൽ ഒരാഴ്ച സൂര്യവസന്തം പുഷ്പ കാർഷിക മേളയായി സംഘടിപ്പിച്ചിട്ടുണ്ട്. സൂര്യകാന്തി തോട്ടം കാണുന്നതിനും ചെടികളും കായ്കളും വാങ്ങുന്നതിനും ഇതുമായി ബന്ധപ്പെട്ട് അവസരമുണ്ടാകും. വൈകുന്നേരങ്ങളിൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.