ചേർത്തല: പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കയർ മേഖലയിൽ യന്ത്രവത്കരണത്തിനായി അഞ്ചുവർഷത്തിനിടെ മുടക്കിയ 200 കോടി രൂപ പാഴായി. യന്ത്രങ്ങളിലേറെയും തുരുമ്പിച്ച് നശിക്കുകയാണ്.
യന്ത്രത്തകരാറാണ് പ്രശ്നമെന്ന് തൊഴിലാളികൾ പറയുമ്പോൾ പ്രവർത്തിപ്പിക്കുന്നതിലെ പിഴവാണെന്നാണ് കമ്പനികളുടെ വാദം. കയർ വകുപ്പിന് കീഴിൽ യന്ത്രസാമഗ്രികൾക്കായി പരീക്ഷണ വിഭാഗവും നിർമാണത്തിനായി പ്രത്യേക പൊതുമേഖല സ്ഥാപനവും ഉള്ളപ്പോഴാണ് ഈ സ്ഥിതി. കയർ, ചകിരിയുൽപാദനം, തൊണ്ടുതല്ല് എന്നിവക്കായുള്ള യന്ത്രങ്ങളാണ് ഉപയോഗരഹിതമായത്. സംഘങ്ങൾക്ക് കയർ വകുപ്പ് സൗജന്യമായാണ് യന്ത്രങ്ങൾ നൽകിയത്.
ഏറ്റവുമൊടുവിൽ 100 കയർ സംഘങ്ങൾക്ക് 10 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ വിതരണം ചെയ്തു. ഉണ്ടാക്കുന്ന കയർ, കയർഫെഡുപോലും ഏറ്റെടുക്കാതെ വന്നതോടെ പല സംഘങ്ങളും ഇതിൽനിന്ന് പിന്തിരിഞ്ഞു. ഗുണനിലവാരത്തെക്കുറിച്ചും പരാതിയുയർന്നു. ആലോചനയില്ലാത്ത നടപടിയാണ് സർക്കാറിന് നഷ്ടം വരുത്തിയതെന്നാണ് തൊഴിലാളികളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.