ചേർത്തല: കടക്കരപ്പള്ളിയിലെ രണ്ട് വയസ്സുകാരി രൂപ കൃഷ്ണയുടെ ചികിത്സസഹായത്തിന് ഗ്രാമം കൈകോർക്കുന്നു. കടക്കരപ്പള്ളി കണ്ണന്തോടത്ത് ജയകൃഷ്ണൻ- രഹന ദമ്പതികളുടെ മകളായ രൂപ കൃഷ്ണയുടെ ജനന സമയം മുതൽ തലയിൽ രണ്ട് മുഴയുണ്ട്. ചെറുകുടൽ, അക്സസറി നിപ്പിൾ എന്നിവക്ക് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 10 ലക്ഷം രൂപയാണ് ആവശ്യം.
പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് ചിരുത ചെയർമാനും എം. ഹരികൃഷ്ണൻ ജനറൽ കൺവീനറുമായി രൂപ കൃഷ്ണ ജീവൻ രക്ഷാസമിതി രൂപവത്കരിച്ച് സഹായശേഖരണം നടത്തുന്നത്.
ഞായറാഴ്ച രാവിലെ എട്ടുമുതൽ കടക്കരപ്പള്ളി പഞ്ചായത്തിലെ അഞ്ചുമുതൽ 10 വരെ വാർഡുകളിൽ പ്രവർത്തകരെത്തി സഹായനിധി ശേഖരിക്കും. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കടക്കരപ്പള്ളി മാർക്കറ്റിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.