ചേർത്തല: പുന്നപ്ര-വയലാർ സമരത്തിെൻറ 75ാം വാർഷിക വാരാചരണം ബുധനാഴ്ച സമാപിക്കും. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുൻമന്ത്രി ജി. സുധാകരൻ ദീപം തെളിക്കും. വയലാർ രാമവർമയുടെ വസതിയായ രാഘവപ്പറമ്പിൽ കോവിഡ് മാനദണ്ഡപ്രകാരം പൊതുസമ്മേളനങ്ങൾ ഇത്തവണ നടത്തുന്നില്ല.
മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് മുതിർന്ന സി.പി.എം നേതാവ് എസ്. ബാഹുലേയൻ ദീപശിഖക്ക് തിരി കൊളുത്തും. തുടർന്ന് യുവാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡൻറ് എൻ.എസ്. ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. രാവിലെ മുതൽതന്നെ മന്ത്രിമാർ വിവിധ സമയങ്ങളിലായി മണ്ഡപത്തിലെത്തും.
വൈകീട്ട് മൂന്നിന് വയലാർ രാമവർമ അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.