ചേർത്തല: വീടിന് ചുറ്റും വെള്ളക്കെട്ട് മൂലം ശവസംസ്കാരം പശുത്തൊഴുത്തിൽ നടത്തി. നഗരസഭ പതിനഞ്ചാം വാർഡ് നെടിയാമ്പലച്ചിറ വീട്ടിൽ പ്രകാശിെൻറ(59)മൃതദേഹമാണ് തൊഴുത്തിൽ ദഹിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീടിന് ചുറ്റും വലിയ വെള്ളക്കെട്ടായിരുന്നു. മുട്ടോളം വെള്ളം നിറഞ്ഞ് ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു ദുരന്തവും നേരിടേണ്ടി വന്നത്. പച്ചക്കറി കടയിലെ തൊഴിലാളിയായ പ്രകാശൻ ബുധനാഴ്ച രാവിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് പോലും വെക്കാൻ പറ്റാത്ത വെള്ളക്കെട്ടായിരുന്നു വീടിന് ചുറ്റും. കഴിഞ്ഞ പ്രളയകാലത്ത് പശുക്കളെയെല്ലാം നഷ്ടമായ തൊഴുത്തിലാണ് പ്രകാശെൻറ അന്ത്യകർമത്തിന്സ്ഥലം കണ്ടെത്തിയത്. ഭാര്യ :ഷീല മക്കൾ : പ്രസിമോൾ ,പ്രജി മോൻ മരുമക്കൾ : രാജേഷ്, ആരതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.