ചേർത്തല: മഴക്ക് ശമനമില്ലാതായതോടെ ചേർത്തല ടൗണിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. എ.എസ് കനാലിനുസമീപം അഞ്ഞൂറോളം കുടുംബങ്ങളുടെ പുരയിടങ്ങളിൽ വെള്ളം കയറിയതോടെ കനാലിനു കുറുകെ സെന്റ് മേരീസ് പാലം നിർമാണത്തിനായി താൽക്കാലികമായി നിർമിച്ച മൺചിറ പൊളിച്ചുനീക്കി. ദേശീയപാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗവ. പോളിടെക്നിക് കോളജിലും വെള്ളക്കെട്ട് രൂക്ഷമാണ്. വയലാർ, വടക്കേ അങ്ങാടി, കടക്കരപ്പള്ളി, വെട്ടക്കൽ റോഡിൽ സെന്റ് മേരീസ് ചാപ്പലിന് വടക്കുവശം റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഇതുവഴിയുള്ള യാത്രയും ബുദ്ധിമുട്ടിലായി. ചിലയിടങ്ങളിൽ റോഡിലും കാനയിലും വെള്ളം ഒരുപോലെ നിറഞ്ഞുകിടക്കുന്നത് അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.