ചേർത്തല: ലക്ഷങ്ങൾ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. കളവംകോടം നാമക്കാട്ട് വീട്ടിൽ അർജുൻ പ്രദീപ്(26), വയലാർ പഞ്ചായത്ത് പുതുക്കരിചിറ രാഹുൽ കൃഷ്ണൻ(26) എന്നിവരെയാണ് ആറ് ഗ്രാം ഹഷീഷ് ഓയിൽ കൈവശംവെച്ചതിന് അറസ്റ്റ് ചെയ്തത്. ചേർത്തല എക്സൈസ് ഷാഡോ വിഭാഗം കളവംകോടം കരപ്പുറം മിഷൻ ഗവ.യു.പി സ്കൂളിൽ രഹസ്യ നിരീക്ഷണം നടത്തവെ സ്കൂളിന് കിഴക്ക് സംശയാസ്പദമായി കാണപ്പെട്ടവരാണ് ഇവർ. മുമ്പും കഞ്ചാവ് കേസിൽ അർജുൻ പ്രദീപ് പിടിക്കപ്പെട്ടിട്ടുണ്ട്.
അടഞ്ഞുകിടക്കുന്ന സർക്കാർ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധർ തമ്പടിച്ച് മദ്യ-മയക്കുമരുന്ന് ഇടപാടുകൾ നടത്താൻ സാധ്യതയുണ്ടെന്നുള്ള നിഗമനത്തിൽ ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ്കമീഷണറുടെ നിർദേശാനുസരണം ചേർത്തല റേഞ്ച് ഇൻസ്പെക്ടർ വി.പി. അനൂപിെൻറ നേതൃത്വത്തിൽ എക്സൈസ് ഷാഡോ വിഭാഗം രഹസ്യ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പ്രീവൻറിവ് ഓഫിസർ സബിനേഷ് ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ,അനിൽകുമാർ , പി.എ ആൻറണി, വനിത സിവിൽ ഓഫിസർ എസ്. ശ്രീജ, ഹരികൃഷ്ണൻ എന്നിവരും അേന്വഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.