പെരുമ്പളം: കായൽ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജ് ചെയ്ത മണൽ കൊള്ളയടിക്കുന്നതായി പരാതി. പെരുമ്പളത്ത് ആറ് ബോട്ട് ജെട്ടികളിൽ ചാല് ആഴം കൂട്ടലിന്റെ ഭാഗമായി മേജർ ഇറിഗേഷൻ വകുപ്പ് കരാർ കൊടുത്താണ് ഡ്രഡ്ജിങ് പ്രവൃത്തികൾ നടക്കുന്നത്. കായൽ ഡ്രഡ്ജ് ചെയ്ത് കിട്ടുന്ന നല്ല വിലമതിക്കുന്ന മണലാണ് അധികാരികളുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്നത്. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ഇത്തരത്തിൽ ഡ്രഡ്ജ് ചെയ്ത് ലഭിച്ച മണലും ചളിയും കലക്ടറുടെ പ്രത്യേക അനുമതിവാങ്ങി ലേലം ചെയ്ത് വിറ്റ് പഞ്ചായത്തിന് വകയിരുത്തിയിരുന്നതാണ്.
തനത് ഫണ്ട് കുറവായ പഞ്ചായത്തിന് നല്ല വരുമാനമാർഗം കൂടിയാണിത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേക്ക് മണലും ചളിയും സർക്കാർ ചെലവിലിടുകയാണ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. മണൽ ബാർജ് വഴി പൊതുസ്ഥലത്ത് സംഭരിച്ച് ലേലം ചെയ്യുക തുടങ്ങിയ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. സ്വകാര്യ ലേല നടപടികൾക്കായി അനുവാദം ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.