ആലപ്പുഴ: ജില്ലയിലെ ഒമ്പത് കേന്ദ്രത്തിൽ ആരോഗ്യപ്രവര്‍ത്തകരില്‍ വിവിധ വിഭാഗത്തിലെ പ്രതിനിധികൾ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ കോവിഡ് വാക്സിൻ സ്വീകരിക്കും. മെഡിക്കല്‍ കോളജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, ചെങ്ങന്നൂര്‍-മാവേലിക്കര ജില്ല ആശുപത്രികള്‍, കായംകുളം താലൂക്ക് ആശുപത്രി, ആര്.എച്ച്.ടി.സി ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, സേക്രഡ് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്സിനേഷന് കേന്ദ്രങ്ങള്‍.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, ജില്ല പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്.എം) ഡോ. കെ.ആര്. രാധാകൃഷ്ണന്, ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ, ജില്ല നഴ്സിങ് ഓഫിസര്‍ ഗീത, ടെക്നിക്കല്‍ അസിസ്റ്റൻറ് സജി പി. സാഗര്‍, ജില്ല മെഡിക്കല്‍ ഓഫിസ് ഉദ്യോഗസ്ഥന് റോഷന്, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വസന്തി ലാറ, സ്റ്റോര്‍ സൂപ്രണ്ട് എസ്. സതീഷ്, ഡ്രൈവര്‍ സന്തോഷ്, ടി.ബി സെൻറിലെ ലാബ് ടെക്നീഷന്‍ എ. ജയ തുടങ്ങിയവർ വാക്സിൻ സ്വീകരിക്കും.
വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റർ ചെയ്ത ആരോഗ്യ-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വാക്സിനേഷന് വിധേയരാകേണ്ട പൊതുജനങ്ങള്‍ക്കും പ്രചോദനം നൽകാൻ വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് വാക്സിന് എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.