ഹരിപ്പാട്: സംരക്ഷിക്കാൻ ആരോരുമില്ലാതെ ദുരിതജീവിതം നയിച്ച വയോധികയായ വീട്ടമ്മക്കും വികലാംഗയായ മകൾക്കും അഭയമൊരുക്കി കൊല്ലം നവജീവൻ അഭയകേന്ദ്രം. ചെറുതന വില്ലേജ് ഒമ്പതാം വാർഡ് പുത്തൻപുരയിൽ വീട്ടിൽ ഹാജറ ബീവിെയയും (68) ഇവരുടെ മകൾ നസീമെയയുമാണ് (46) ഏറ്റെടുത്തത്.
നാട്ടുകാരുടെ കാരുണ്യത്തിലാണ് വർഷങ്ങളായി നിർധനരും രോഗികളുമായ ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. വയോധികയായ മാതാവ് കിടപ്പിലായതോടെ പ്രയാസങ്ങൾ ഇരട്ടിച്ചു. 14ാം വയസ്സിലുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നസീമ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
പഴുപ്പ് കൂടി കാലിെൻറ സ്ഥിതി ഗുരുതരമാണ്. ഭക്ഷണത്തിനുവേണ്ട സാധനസാമഗ്രികൾ ആരെങ്കിലും നൽകിയാൽ പോലും പാകം ചെയ്ത് കഴിക്കാനുള്ള ശേഷി ഇവർക്കില്ലായിരുന്നു. ഇവരുടെ ദൈന്യതയാർന്ന ജീവിതം ജമാഅത്തെ ഇസ്ലാമി കരുവാറ്റ യൂനിറ്റ് പ്രസിഡൻറ് എ.എം. ഷാജഹാനാണ് നവജീവൻ ഭാരവാഹികളെ അറിയിച്ചത്. തുടർന്ന് ആനാരി മുസ്ലിം ജമാഅത്ത്, പഞ്ചായത്ത് അധികൃതർ, വീയപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരുടെ അനുമതി ലഭിച്ചതിനുശേഷം നവജീവൻ അഭയകേന്ദ്രം ട്രസ്റ്റ് മാനേജർ ടി.എം. ശരീഫ്, പി.ആർ.ഒ എസ്.എം. മുഖ്താർ, െറസിഡൻറ് മാനേജർ മുഹമ്മദുകുഞ്ഞ് എന്നിവർ വീട്ടിലെത്തിയാണ് ഇരുവരെയും ഏറ്റെടുത്തത്. വാർഡ് മെംബർ ടി. മുരളി, അനാരി മഹല്ല് പ്രസിഡൻറ് അബ്ദുൽ ജലീൽ, എ.എം. ഷാജഹാൻ, ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് യൂനിറ്റ് സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.