ഹരിപ്പാട്: അമ്മയെയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി തയ്യിൽ വീട്ടിൽ പ്രകാശനെ (42) ആണ് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ ചിങ്ങോലി കലാലയത്തിൽ വസന്തകുമാരിയേയും മകൾ വിനീതയേയും പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വസന്തകുമാരിയുടെ മകൻ വൈശാഖുമായുള്ള മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര സി.ഐ എം. സുധിലാലിൻെറ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെഫീഖ്, സന്തോഷ് കുമാർ,എ.എസ്.ഐ സുരേഷ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഷഹാസ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.