കായംകുളം: ക്വാറൻറീൻ ജയിലിൽനിന്നു അടിപിടി കേസിലെ പ്രതി സാഹസികമായി രക്ഷപ്പെട്ടു. കൊല്ലം അയത്തിൽ ചരുവിളയിൽ അജിത്താണ് (20) രക്ഷപ്പെട്ടത്.
ദേശീയപാതയോരത്ത് കല്ലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെ ക്വാറൻറീൻ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കി.
വ്യാഴാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് കേസുകളിൽ പിടികൂടുന്ന പ്രതികളെ സ്രവപരിശോധന കാലയളവിൽ പാർപ്പിക്കുന്നതിനാണ് അടച്ചിട്ടിരുന്ന ആശുപത്രി ജയിലാക്കി മാറ്റിയത്.
അടിപിടി സംഭവത്തിൽ ഇരവിപുരം പൊലീസ് ചാർജ് ചെയ്ത കേസിൽ രണ്ടുദിവസം മുമ്പാണ് അജിത്തിനെ കായംകുളത്തെത്തിച്ചത്. മൂന്നാംനിലയിലെ ഒരുമുറിയാണ് നൽകിയിരുന്നത്. ശൗചാലയത്തിെൻറ ചെറിയ ജനാല ഇളക്കിമാറ്റിയാണ് കടന്നുകളഞ്ഞത്.
ഏറെനേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. ജയിൽ വാർഡന്മാരെക്കൂടാതെ താഴെ പൊലീസിെൻറ നിരീക്ഷണവുമുണ്ടായിരുന്നു.
പിൻവശത്തുകൂടി ഉൗർന്നിറങ്ങുകയായിരുന്നു. കറുത്തുമെലിഞ്ഞ ശരീരമുള്ള ഇയാൾ കറുത്ത ടീ ഷർട്ടും മുട്ടുവരെയുള്ള ജീൻസുമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.