വീ​ട്ടു​വ​ള​പ്പി​ലെ ‘കാ​ട്ടി’​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ്

നഗരമധ്യത്തിൽ കാടൊരുക്കി അബ്​ദുൽ ലത്തീഫ്

കാ​യം​കു​ളം: ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും വ​ന​വൃ​ക്ഷ​ങ്ങ​ളും ഇ​ട​തൂ​ർ​ന്ന് വ​ള​രു​ന്ന പ​ടി​പ്പു​ര​ക്ക​ൽ വീ​ടി​ന്‍റെ ഹ​രി​ത​ഭം​ഗി ന​ഗ​ര​മ​ധ്യ​ത്തി​ലെ വേ​റി​ട്ട കാ​ഴ്ച​യാ​കു​ന്നു. വാ​ണി​ജ്യ നി​കു​തി​വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി വി​ര​മി​ച്ച എം.​എ​സ്.​എം സ്കൂ​ളി​ന് സ​മീ​പം പ​ടി​പ്പു​ര​ക്ക​ൽ ഷ​ഹാ​ന മ​ഹ​ലി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ (66) വീ​ട്ടി​ലേ​ക്ക് ക​ട​ന്നാ​ൽ വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട അ​നു​ഭൂ​തി​യാ​ണ്. പ്ര​കൃ​തി​യോ​ടും മ​ണ്ണി​നോ​ടും ചേ​ർ​ന്നു​നി​ൽ​ക്കാ​നു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ഹ​മാ​ണ് വീ​ട്ടു​വ​ള​പ്പി​നെ 'വ​ന'​മാ​ക്കി മാ​റ്റി​യ​ത്. കാ​യാ​മ്പൂ, ക​ർ​പ്പൂ​രം, ക​ടു​ക്ക, ക​മ്പി​ല്ല​ക, അ​ണ​ലി​വേ​ഗം, നാ​ഗ​ലിം​ഗ​വൃ​ക്ഷം, അ​മൃ​ത്, മ​ര​വു​രി, ക​മ​ണ്ഡ​ലു, ചെ​മ്മാ​രം, രു​ദ്രാ​ക്ഷം, കാ​ട്ടു​ക​റി​വേ​പ്പ്, കാ​ട്ടു​കു​രു​മു​ള​ക്, കാ​ട്ടു​ചെ​മ്പ​കം തു​ട​ങ്ങി അ​പൂ​ർ​വ​മാ​യ​വ​യ​ട​ക്കം നൂ​റോ​ളം ഔ​ഷ​ധ​സ​സ്യ ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. വി​ദേ​ശ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​യ കെ​പ്പ​ൽ, കോ​ളാ​നെ​ട്ട് തു​ട​ങ്ങി​യ​വ​യും വം​ശ​നാ​ശം നേ​രി​ടു​ന്ന കൊ​ര​ണ്ടി​പ്പ​ഴം, ഓ​ട​പ്പ​ഴം, പൂ​ച്ച​പ്പ​ഴം അ​ട​ക്ക​മു​ള്ള​വ​യും ഇ​വി​ടെ​യു​ണ്ട്.

കൂ​ടാ​തെ ഇ​രു​ൾ, വേ​ങ്ങ്, പൈ​ൻ, ചെ​റു​പു​ന്ന തു​ട​ങ്ങി​യ​വ​യും ത​ഴ​ച്ചു​വ​ള​രു​ന്നു. 2006 മു​ത​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ അ​ത്യ​പൂ​ർ​വ​മാ​യ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് തു​ട​ങ്ങു​ന്ന​ത്. പ്ര​കൃ​തി​യോ​ടു​ള്ള ​​സ്​​നേ​ഹ​ഹ​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. ജോ​ലി​സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ൾ​ക്കി​ട​യി​ലാ​ണ് അ​പൂ​ർ​വ സ​സ്യ​ങ്ങ​ളു​ടെ ശേ​ഖ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 2011ൽ ​ജോ​ലി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തെ​ങ്കി​ലും മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​ണ് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്.

ചാ​ല​ക്കു​ടി ഗ​വ. കോ​ള​ജി​ൽ​നി​ന്ന്​ പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ച്ച ഭാ​ര്യ ഐ​ഷാ​ബീ​വി​യു​ടെ പി​ന്തു​ണ​യും വീ​ട്ടു​വ​ള​പ്പി​നെ പ​ച്ച​പ്പ​ണി​യി​ക്കു​ന്ന​തി​ൽ സ​ഹാ​യ​ക​മാ​യി. വീ​ട്ടി​ലെ 50 സെ​ന്‍റ്​ കൂ​ടാ​തെ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​കി​ഴ​ക്ക് ഭാ​ഗ​ത്തെ 50 സെ​ന്‍റ്​ സ്ഥ​ല​ത്തും വ​ന​വൃ​ക്ഷ​ങ്ങ​ളു​ടെ തോ​ട്ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ഴ്ച​യി​ൽ നി​ന്നേ മ​റ​ഞ്ഞു​പോ​യ ഇ​ലി​പ്പ​മ​രം ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

ന​ക്ഷ​ത്ര സ​സ്യ​ങ്ങ​ളും പൂ​ച്ചെ​ടി​ക​ളും ഇ​തി​നി​ട​യി​ൽ ത​ഴ​ച്ചു​വ​ള​രു​ന്നു. അ​പൂ​ർ​വ ഇ​നം ശ​ഭ​ല​ങ്ങ​ളെ​യും ഇ​വി​ടെ കാ​ണാം. അ​മൃ​ത്, അ​മ്പ​ഴം, അ​യ്യ​മ്പ​ന, അ​രു​ണ, അ​രു​ത, അ​ശോ​കം, ആ​ട​ലോ​ട​കം, ഇ​ട​മ്പി​രി വ​ല​മ്പി​രി, ഇ​ത്തി, ഇ​ശ​ങ്ക് തു​ട​ങ്ങി ഒ​രോ ഇ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ​രി​ച​ര​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​നം​വ​കു​പ്പി​​ന്‍റെ പ്ര​കൃ​തി​മി​ത്ര പു​ര​സ്കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. മ​ക്ക​ളാ​യ അ​നീ​സ്, അ​സീ​ർ, ഷ​ഹ​നാ​സ്, ഷെ​ഹാ​ൻ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും വി​ശ്ര​മ​കാ​ല​ത്തെ ല​ത്തീ​ഫി​​ന്‍റെ പ്ര​കൃ​തി​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്നു.

Tags:    
News Summary - forest in the city center Abdul Latif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.