കായംകുളം: കീരിക്കാട് മൂലേശേരിൽ ഒടുക്കത്തുതറയിൽ വീട്ടിലെത്തിയാൽ 44 വാർഡിലെയും സ്ഥാനാർഥികളെ പരിചയപ്പെട്ട് മടങ്ങാം. നഗരത്തിലെ 160 സ്ഥാനാർഥികളെയാണ് സാമൂഹികപ്രവർത്തകനായ കണ്ണൻ ബാബു (26) പോസ്റ്റർ പ്രദർശനത്തിലൂടെ നാട്ടുകാർക്ക് പരിചയപ്പെടുത്തുന്നത്.
രാഷ്ട്രീയത്തിന് അതീതമായ െഎക്യസന്ദേശം നൽകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സ്ഥാനാർഥികളെ പരിചയപ്പെടുന്നതിനൊപ്പം ചില വാർഡുകളിൽ മാത്രമായി ഒതുങ്ങുന്ന പാർട്ടികളെയും അവരുടെ ചിഹ്നങ്ങളെയും സമൂഹമധ്യത്തിലേക്ക് എത്തിക്കുകയെന്നതും ലക്ഷ്യമായിരുന്നു.
മുഴവൻ സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ ശേഖരിക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ദിവസങ്ങളുടെ അധ്വാനത്തിലൊടുവിലാണ് വിജയകരമായി പൂർത്തിയാക്കാനായത്. ഇതിനിടയിൽ പരമാവധി സ്ഥാനാർഥികളുമായും കൂടികാഴ്ച നടത്താനും ശ്രദ്ധിച്ചു. സുഹൃത്തായ സുഭാഷ് ഗോപിയാണ് കൂട്ടായുണ്ടായിരുന്നത്. സാമൂഹിക ഇടപെടലുകളിലെ ഉപദേശകനായ ഡോ. എം.എച്ച്. രമേശ്കുമാറിെൻറയും പിതാവ് ബാബുവിെൻറയും പിന്തുണ കരുത്തായി. നാസർ പുല്ലുകുളങ്ങരയടക്കമുള്ള സുഹൃത്തുക്കൾ പ്രദർശനം ഒരുക്കാനും സഹായിച്ചു.
മൂന്ന് മുന്നണിയുടെയും പ്രബല സ്വതന്ത്രരുടെയും വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളാണ് പ്രദർശനത്തിലുള്ളത്. പോസ്റ്റർ ഇറക്കാതെ ബാലറ്റിൽ മാത്രം ഇടംപിടിച്ച സ്ഥാനാർഥികളാണ് ഒഴിവായതെന്ന് കണ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.