ആ​ലാ​യി​ൽ വാ​ഹ​നവ്യൂ​ഹം ക​ട​ന്നു​പോ​യ​പ്പോ​ൾ വ​നി​ത​ക​ൾ ക​രി​ങ്കൊ​ടി വീ​ശു​ന്നു

നവകേരള സദസ്സിന്‍റെ മറവിൽ ക്വട്ടേഷൻ ആക്രമണം: സി.പി.എം പ്രതിരോധത്തിൽ

കാ​യം​കു​ളം: ന​വ​കേ​ര​ള ബ​സ്സിന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ ഇ​റ​ങ്ങി​യ പാ​ർ​ട്ടി സം​ഘം വ്യാ​പാ​രി​യെ മ​ർ​ദി​ച്ച​ത് ക്വ​ട്ടേ​ഷ​ൻ കു​ടി​പ്പ​ക​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ സി.​പി.​എം പ്ര​തി​രോ​ധ​ത്തി​ൽ. കൊ​റ്റു​കു​ള​ങ്ങ​ര ഇ​ട​ശേ​രി ജ​ങ്ഷ​നി​ലെ മൊ​ബൈ​ൽ ക​ട ഉ​ട​മ ഒ​റ​കാ​റ​ശേ​രി​ൽ വ​ഹാ​ബി​ന് (ബാ​ബു​കു​ട്ട​ൻ 36) മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​മാ​ണ് പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി​യ​ത്. ഗ​വ. ആ​ശു​പ​ത്രി അ​ക്ര​മ​ണ കേ​സി​ൽ സി.​പി.​എ​മ്മി​ൽ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ശേ​ഷം അ​ടു​ത്തി​ടെ തി​രി​ച്ചെ​ടു​ത്ത അ​രു​ൺ അ​ന്ത​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്ക് ബാ​ബു​കു​ട്ട​നോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ സു​ര​ക്ഷ​യു​ടെ മ​റ​വി​ൽ തീ​ർ​ത്ത​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ക​ഥ​യ​റി​യാ​ത്ത ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രും മ​ർ​ദ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

2021 ൽ ​കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ പ​ട്ടാ​പ​ക​ൽ ബാ​ബു​കു​ട്ട​ന്‍റെ ബ​ന്ധു​ക്ക​ളാ​യ കാ​ർ യാ​ത്രി​ക​രെ ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ച്ച് 10 ല​ക്ഷ​ത്തോ​ളം ക​വ​ർ​ന്നി​രു​ന്നു. സി.​പി.​എം ബ​ന്ധ​മു​ള്ള സം​ഘ​മാ​ണ് ഇ​തി​ൽ പി​ടി​യി​ലാ​യ​ത്. പി​ന്നീ​ട് ഇ​വ​രി​ൽ ചി​ല​ർ​ക്ക് വീ​ണ്ടും മ​ർ​ദ​ന​മേ​റ്റു. ഇ​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു. ഇ​തേ​ചൊ​ല്ലി​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി ഓ​ഫീ​സി​ലെ മ​ധ്യ​സ്ഥ​ത​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​രു​ണി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് എ​തി​രെ കേ​സ് കൊ​ടു​ത്ത​തി​ലു​ള്ള ശ​ത്രു​ത തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന്​ എ​ഫ്.​ഐ.​ആ​റി​ലും ചൂ​ണ്ടി​കാ​ട്ടു​ന്നു.

ബ​സ് എ​ത്തി​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​ത് അ​വ​സ​ര​മാ​ക്കി​യാ​ണ് ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബാ​ബു​കു​ട്ട​നെ അ​ക്ര​മി​ച്ച​ത്. അ​രു​ണി​നെ കൂ​ടാ​തെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ഉ​ണ്ണി, തൈ​മ്പു എ​ന്നി​വ​രും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന മൂ​ന്നു​പേ​രു​മാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കാ​യം​കു​ളം, ക​രീ​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ൾ അ​രു​ണി​ന് എ​തി​രെ നി​ല​വി​ലു​ണ്ട്. അ​ബ്കാ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യുെ​ട ചി​ത്രം പ​തി​പ്പി​ച്ച ടീ​ഷ​ർ​ട്ടു​ധാ​രി​ക​ളാ​യി സു​ര​ക്ഷ​ക്ക് ഇ​റ​ങ്ങി​യ ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ത്തി​ന്‍റെ മ​റ​വി​ൽ ക്വ​ട്ടേ​ഷ​ൻ പ്ര​വൃ​ത്തി ന​ട​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ലും ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രും കൂ​ട്ടു​പ്ര​തി​ക​ളാ​യ​വ​രു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​യി​രി​ക്കു​ന്ന​ത്. കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​ക്കാ​യി ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തി​ന് ബ​ലം പ​ക​രു​ന്ന ത​ര​ത്തി​ലെ സം​ഭ​വം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഗൗ​ര​വ ച​ർ​ച്ച​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ്യാ​പാ​രി​യോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യം തീ​ർ​ത്ത സം​ഭ​വം പാ​ർ​ട്ടി​യു​ടെ മു​ഖം ന​ഷ്ട​പ്പെു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ്​ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ ത​ന്നെ പ​റ​യു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​ക​രു​തെ​ന്നു​മു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം ലം​ഘി​ച്ച ന​ട​പ​ടി വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ചെങ്ങന്നുരിൽ പലയിടങ്ങളിലും പ്രതിഷേധം

ചെ​ങ്ങ​ന്നു​ർ: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന്‍റെ എം.​കെ. റോ​ഡി​ലു​ടെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്-​യു.​ഡി.​എ​ഫ് നേ​താ​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യും മ​റ്റും മ​ട​ങ്ങി​യ ശേ​ഷം ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ആ​ലാ​യി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷെ​മീം റാ​വു​ത്ത​ർ, കെ.​എ​സ്.​യു സം​സ്ഥാ​ന സ​മി​തി അം​ഗം അ​ൻ​സി​ൽ അ​സ്സീ​സ്, കൊ​ല്ല​ക​ട​വി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി ഹ​മീ​ഷ് അ​ലി, യൂ​ത്ത് ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ സാ​ബു ഇ​ല​വും മൂ​ട്ടി​ൽ, ഡി. ​സി. സി ​അം​ഗം ഷാ​ജി ചി​റ​യി​ൽ, ഐ.​എ​ൻ. ടി. ​യു. സി ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ടോ​ജി ഡാ​നി​യേ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബൈ​ജു ക​ല്ലും​പു​റ​ത്ത്, അ​ബി ആ​ലും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രെ​യാ​ണ് വെ​ണ്മ​ണി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​ലാ​യി​ലെ ക​നാ​ൽ ജ​ങ്​​ഷ​നി​ൽ കോ​ൺ​ഗ്ര​സ്സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റും മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ വി.​കെ. ശോ​ഭ​യും മ​ഹി​ള കോ​ൺ​ഗ്ര​സ്സ് നേ​താ​ക്ക​ളാ​യ സീ​മാ ശ്രീ​കു​മാ​റും സി​ന്ധു ജ​യിം​സും ക​രി​ങ്കൊ​ടി​കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല​യി​ലേ​ക്കു മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും മ​ട​ങ്ങി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ച്ച​ത്.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ക്വട്ടേഷൻ സംഘം: സി.പി.എം മറുപടി പറയണം -കോൺഗ്രസ്

കാ​യം​കു​ളം: ന​വ​കേ​ര​ള സ​ദ​സ്സി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് സി.​പി.​എം നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി വ​ള​ർ​ത്തു​ന്ന ക്രി​മ​ന​ൽ സം​ഘ​ങ്ങ​ളു​ടെ അ​ഴി​ഞ്ഞാ​ട്ട വേ​ദി​യാ​യി നാ​ട് മാ​റി. ആ​ശു​പ​ത്രി അ​ക്ര​മ​ണ​ത്തി​ലും മീ​റ്റ​ർ പ​ലി​ശ കേ​സി​ലും ഉ​ൾ​പ്പെ​ട്ട ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്ത​ല​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രാ​ണ് കാ​യം​കു​ള​ത്ത് ന​വ​കേ​ര​ള യാ​ത്ര​യെ ന​യി​ച്ച​ത്. ന​വ​കേ​ര​ള യാ​ത്ര​ക്ക് എ​തി​രെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​ത് ഇ​വ​രാ​ണ്. സ​ന്ദ​ർ​ഭം മു​ത​ലെ​ടു​ത്ത് കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി അ​ക്ര​മി​ച്ച​തി​ന് പി​ന്നി​ലെ രാ​ഷ്ട്രീ​യ​വും ഇ​വ​ർ വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ച്ച ടീ​ഷ​ർ​ട്ടു​ക​ള​ണി​ഞ്ഞ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം അം​ഗീ​ക​രി​ക്ക​രി​ക്കാ​നാ​വി​ല്ല. ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യി പു​റ​ത്താ​ക്കി​യ​വ​രെ ഒ​രു മാ​സം മു​മ്പ് തി​രി​ച്ചെ​ടു​ത്ത​ത് ന​വ​കേ​ര​ള യാ​ത്ര​യു​ടെ മു​ന്നൊ​രു​ക്ക ഭാ​ഗ​മാ​ണോ​യെ​ന്നും സി.​പി.​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.