കായംകുളത്ത്​ യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്പെൻഷൻ

കാ​യം​കു​ളം: ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം. പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​റ​യ​ട​ക്കം കൗ​ൺ​സി​ലി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ലൂ​ടെ വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ഭ​ര​ണ​പ​ക്ഷം ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു.​ഡി.​എ​ഫ് ലീ​ഡ​ർ സി.​എ​സ്. ബാ​ഷ​യെ കൗ​ൺ​സി​ൽ യോ​ഗം തീ​രു​ന്ന​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​ജ​ണ്ട ന​ശി​പ്പി​ച്ച​തി​ന് മൂ​ന്ന് കൗ​ൺ​സി​ലി​ൽ​നി​ന്ന്​ കെ. ​പു​ഷ്പ​ദാ​സി​നെ​യും സ​സ്പെ​ൻ​ഡ്​ ചെ​യ്തി​ട്ടു​ണ്ട്.

എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ ആ​ർ. ബി​ജു​വി​ന്റെ പ​രാ​തി​യി​ലാ​ണ് ബാ​ഷ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ അ​സ​ഭ്യ​വാ​ക്കു​ക​ളാ​ൽ അ​പ​മാ​നി​ച്ച​താ​യാ​ണ് ആ​ക്ഷേ​പം. ചെ​യ​ർ​പേ​ഴ്സ​നി​ൽ​നി​ന്ന്​ ര​ണ്ട് പ്രാ​വ​ശ്യം അ​ജ​ണ്ട ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി വ​ലി​ച്ചു​കീ​റി​യെ​ന്നാ​ണ് പു​ഷ്പ​ദാ​സി​നെ​തി​രെ​യു​ള്ള ആ​ക്ഷേ​പം. ഇ​തോ​ടെ കൗ​ൺ​സി​ൽ കൂ​ടു​ത​ൽ ബ​ഹ​ള​ത്തി​ലേ​ക്ക് വ​ഴി​മാ​റി. ഇ​തി​നെ​തി​രെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

നഗരസഭയിലെ അഴിമതി അംഗീകരിക്കില്ല -യു.ഡി.എഫ്

കാ​യം​കു​ളം: അ​ഴി​മ​തി ല​ക്ഷ്യ​മാ​ക്കി​യ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കാ​ൻ ഭ​ര​ണ​പ​ക്ഷം കൗ​ൺ​സി​ലി​ൽ അ​നാ​വ​ശ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു.​ഡി.​എ​ഫ്. ഇ​ട​ത് അം​ഗ​ങ്ങ​ൾ ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ പെ​രു​പ്പി​ച്ച് കാ​ട്ടി​യ​താ​ണ് കൗ​ൺ​സി​ലി​ൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യ​ത്.

അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും എ​തി​രെ​യു​ള്ള യു.​ഡി.​എ​ഫ് സ​മ​ര​ത്തി​ന്റെ ജ​ന​കീ​യ പി​ന്തു​ണ​യാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. സ​സ്പെ​ൻ​ഷ​ൻ​കൊ​ണ്ട് തീ​രു​ന്ന​ത​ല്ല ന​ഗ​ര​സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ന്നും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സി.​എ​സ്. ബാ​ഷ, എ.​ജെ. ഷാ​ജ​ഹാ​ൻ, കെ. ​പു​ഷ്പ​ദാ​സ്, എ.​പി. ഷാ​ജ​ഹാ​ൻ, പി.​സി. റോ​യ് ബി​ധു രാ​ഘ​വ​ൻ, അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത്, ബി​ജു ന​സ​റു​ല്ല, സു​മി​ത്ര​ൻ, പി. ​ഗീ​ത, ലേ​ഖ, മി​നി, ഷീ​ജ, ഷൈ​നി, അ​മ്പി​ളി, അം​ബി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു.ഡി.എഫ് ഗുണ്ടായിസം അനുവദിക്കില്ല -എൽ.ഡി.എഫ്

കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​ര​ന്ത​രം അ​ട്ടി​മ​റി​ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം. കൗ​ൺ​സി​ലി​നു​ള്ളി​ൽ ബ​ഹ​ള​വും ബ​ല​പ്ര​യോ​ഗ​വും യു.​ഡി.​എ​ഫ് പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ചെ​യ​ർ​പേ​ഴ്സ​നെ നി​ര​ന്ത​ര​മാ​യി അ​ക്ര​മി​ക്കു​ന്നു.

യു.​ഡി.​എ​ഫി​ന്‍റെ നി​ര​ന്ത​ര​മാ​യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ് കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​സ്പെ​ൻ​ഷ​നി​ലേ​ക്ക് വ​ഴി തെ​ളി​ച്ച​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ശ​ശി​ക​ല, വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മാ​യാ​ദേ​വി, എ​സ്. കേ​ശു​നാ​ഥ്, അ​ഡ്വ. ഫ​ർ​സാ​ന ഹ​ബീ​ബ്, പി.​എ​സ്. സു​ൽ​ഫീ​ക്ക​ർ, ഷാ​മി​ല അ​നി​മോ​ൻ, പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ ഹ​രി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - UDF councillors suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.