ചേര്‍ത്തല: കേരള ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നും പണയസ്വര്‍ണം മോഷണംപോയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചേര്‍ത്തല,പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസാണ് അന്വേഷണം തുടങ്ങിയത്. കേരള ബാങ്കിന്റെ ചേര്‍ത്തല ഏരിയ മാനേജര്‍ മീരാമാത്യുവിനെ പ്രതിയാക്കിയാണ് കേസെടുത്തത്.
ചേര്‍ത്തലയിലെ നടക്കാവ് ശാഖ, പ്രധാന ശാഖ, പട്ടണക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ബാങ്ക്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏരിയമാനേജര് മീര മാത്യുവിലേക്ക് സംശയം നീണ്ടത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം.
സ്വര്‍ണപണയ ഉരുപടികള്‍ പരിശോധിക്കുന്നതിനിടയില്‍ മോഷണം നടന്നതായാണ് പരാതി.നാലുകേസുകളെടുത്ത് അന്വേഷണം തുടങ്ങിയതായി ചേര്‍ത്തല ഡിവൈ.എസ്.പി കെ.വി. ബെന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.