കുട്ടനാട്: വലിയണ്ണൻ മാധവപ്പണിക്കർ എന്ന പാച്ചേട്ടൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശശി (നെടുമുടി വേണു) അഗ്നിയിൽ വിലയംപ്രാപിക്കുന്നത് നുറുങ്ങുന്ന മനസ്സോടെ കുട്ടനാട്ടിലെ വീട്ടിലിരുന്ന് ടി.വിയിൽ കണ്ടു. അവിടെ ശരീരം ചിതയിലെരിഞ്ഞപ്പോൾ പാച്ചേട്ടെൻറ മനസ്സിൽ കനലെരിയുകയായിരുന്നു.
ബധിരനും മൂകനുമായ പാച്ചേട്ടനായിരുന്നു ബാല്യകാലത്ത് വേണുവിനെ കൈപിടിച്ചു നടത്തിയത്. ടി.വി വാർത്തയിലൂടെ മരണമറിഞ്ഞ പാച്ചേട്ടൻ കഴിഞ്ഞ രാത്രി ഉറങ്ങിയില്ല.
താൻ പൊന്നുപോലെ കൈപിടിച്ച് നടത്തിയ ശശിയെ (നാട്ടുകാർക്കും പാച്ചേട്ടനും നെടുമുടി ശശിയാണ്) അവസാനമായി നേരിട്ട് കാണണമെന്നുണ്ടായിരുെന്നന്ന് വീട്ടിലുള്ളവരോട് 88കാരനായ മാധവപ്പണിക്കർ പറയാതെ പറഞ്ഞു. പേക്ഷ സാധ്യമായില്ല. മരണവാർത്ത അറിഞ്ഞതുമുതൽ മാധവപ്പണിക്കർ കണ്ണീരിലായിരുന്നു.
നെടുമുടി ആനന്ദവിലാസത്തില്‍ മാധവപ്പണിക്കർ നെടുമുടി വേണുവിെൻറയും വീടിെൻറയും നോട്ടക്കാരനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൈപിടിച്ച് സ്കൂളിലും അമ്പലത്തിലെ ഉത്സവത്തിനുമൊക്കെ കൊണ്ടുപോയിരുന്നത് പണിക്കരാണ്. പണിക്കരു ചേട്ടന് എന്നതിെൻറ ചുരുക്കമായി പാച്ചേട്ടന്‍ എന്നാണ് സ്നേഹപൂര്‍വം വേണു പറഞ്ഞിരുന്നത്. കേള്‍ക്കാനും സംസാരിക്കാനും പറ്റാത്തതിനാല്‍ പണിക്കരെ പഠിക്കാനൊന്നും അന്ന് വീട്ടുകാർ അയച്ചില്ല. അധ്യാപകരായിരുന്ന നെടുമുടി വേണുവിെൻറ മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനായ വേണുവിനെ നോക്കിയിരുന്നത് ഇദ്ദേഹമായിരുന്നു.
നെടുമുടിയുടെ കുടുംബവീടായ വാലേഴുത്ത് വീടിനോട് ചേര്‍ന്ന് ഒരു തോടുണ്ട്. ഇതിെൻറ തൊട്ട് അക്കരെയാണ് പണിക്കരുടെ വീട്. വേണുവിെൻറ വീട്ടില്‍ വരുന്ന കലാകാരന്മാര്ക്ക് എന്തെങ്കിലും വാങ്ങാനും ഒരുകൈ സഹായത്തിനും പണിക്കരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. നിശ്ശബ്ദ വഴിയിലായിരുന്നെങ്കിലും വേണുവിെൻറ ചെറുപ്പകാലം മാധവൻ നായർ ചേർത്തുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.