ആലപ്പുഴ: സമ്പൂർണ ലോക്ഡൗണിെൻറ മൂന്നാംദിനം പൊലീസ് പരിശോധന കർശനമാക്കിയതോടെ അനാവശ്യമായി പുറത്തിറങ്ങിയ 95 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിൽ 10052 വാഹനങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇവ പിടികൂടിയത്.
മുൻദിവസത്തെ അപേക്ഷിച്ച് തിങ്കളാഴ്ച കൂടുതൽ യാത്രക്കാർ പുറത്തിറങ്ങിെയങ്കിലും അത്യാവശ്യക്കാരെ മാത്രമാണ് െപാലീസ് കടത്തിവിട്ടത്. ജില്ല അതിർത്തിയിലും പ്രധാന ജങ്ഷനുകളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് പരിശോധന കർശനമാക്കിയത്. പിടിച്ചെടുത്ത വാഹനങ്ങൾ ലോക്ഡൗൺ അവസാനിച്ചശേഷം മാത്രമേ നൽകൂകയുള്ളു. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള തുടർനടപടിയും സ്വീകരിക്കും. പിടികൂടിയ പലരും മരുന്ന് വാങ്ങാനും ആശുപത്രിയിൽ പോകുന്നുവെന്നുമുള്ള കാരണങ്ങളാണ് നിരത്തിയത്. എന്നാൽ, മതിയായ രേഖകൾ പരിശോധിച്ചശേഷം അനുമതി നൽകുകയും അല്ലാത്തവ പിടിച്ചെടുത്തു. 24 മണിക്കൂറിനുള്ളിൽ 41 കേസുകളിലായി 28 പേരെ അറസ്റ്റ് ചെയ്തു. ക്വാറൻറീൻ ലംഘനത്തിന് ഒമ്പതുപേർക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 624 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 413 പേർക്കെതിരെയും നടപടിയെടുത്തു. 22,192 പേരെ താക്കീത് നൽകി വിട്ടയച്ചു.
ഓക്സിജൻ സിലിണ്ടർ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ എന്നിവയടക്കം കൊണ്ടുപോകുന്ന വാഹനങ്ങൾ സ്റ്റിക്കർ പതിച്ചാണ് യാത്ര നടത്തിയത്. അവശ്യസാധനങ്ങളടക്കം വാങ്ങാൻ പുറത്തിറങ്ങിയവരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയശേഷമാണ് യാത്രാനുമതി നൽകിയത്. കണ്ടെയ്ൻമെൻറ് സോണിലടക്കം പൊലീസിെൻറ കർശന നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. നിയമലംഘനം പരിശോധിക്കാൻ ഡ്രോൺ നിരീക്ഷണ സംവിധാനവും ഉപയോഗപ്പെടുത്തി. ഇതിനൊപ്പം കൂടുതൽ പട്രോളിങ് വാഹനങ്ങളും മുഴുവൻ പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ ചെക്കിങ് പോയൻറുകളും സ്ഥാപിച്ചു.
അതേസമയം, ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടിയതിനാൽ കർശന നടപടിയുമായി ജില്ല ഭരണകൂടവും രംഗത്തുണ്ട്. മാളുകളിലും സൂപ്പർമാർക്കറ്റുകളും അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന ഉത്തരവ്് ഇറക്കി. ഇത്തരം സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ഉൽപന്നങ്ങളടക്കം വിൽപന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.