കണ്ടിയൂർ ബൈപാസ്​ ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു വർഷം; ഗതാഗതക്കുരുക്കിന്​ പരിഹാരമായില്ല

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ച്ച ക​ണ്ടി​യൂ​ര്‍ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യി ര​ണ്ട്​ വ​ർ​ഷ​മാ​യി​ട്ടും ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ച്ചി​ല്ല. ബൈ​പാ​സ് റോ​ഡി​ലൂ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​ൻ ഇ​നി​യു​മാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം.

മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് പ​ടി​ഞ്ഞാ​റു​ള്ള മ​ണ​ക്കാ​ട് പു​ഞ്ച​യി​ലൂ​ടെ ക​ണ്ടി​യൂ​ർ കി​ഴ​ക്കേ ആ​ൽ​ത്ത​റ​ക്ക് സ​മീ​പ​മെ​ത്തു​ന്ന​താ​യി​രു​ന്നു ബൈ​പാ​സ് പ​ദ്ധ​തി. ബൈ​പാ​സി​ന്റെ ര​ണ്ടാം​ഘ​ട്ട​മാ​യി ഉ​ദ്ദേ​ശി​ക്കു​ന്ന കി​ഴ​ക്കേ ആ​ൽ​ത്ത​റ-​ക​ണ്ടി​യൂ​ർ അ​മ്പ​ല​മു​ക്ക് റോ​ഡി​ന്റെ ന​വീ​ക​ര​ണം​കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മാ​ത്ര​മേ ബൈ​പാ​സി​ന്‍റെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യും ല​ഭി​ക്കൂ.

1988-ൃലെ ​ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്റെ കാ​ല​ത്താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി ക​ണ്ടി​യൂ​ർ ബൈ​പാ​സ്​ ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്. പ​ല​ത​വ​ണ ഈ ​നി​ർ​ദേ​ശം ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2006 ൽ ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ മു​ട​ങ്ങി​യ പ​ദ്ധ​തി​ക്കാ​യി 2012 ലാ​ണ് വീ​ണ്ടും ശ്ര​മം ആ​രം​ഭി​ച്ച​ത്. ടെ​ന്‍ഡ​ര്‍ തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം ക​രാ​റു​ക​ര​ന്‍ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു.

പി​ന്നീ​ട്, നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യാ​ണ്​ 3.75 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. നി​ര്‍മാ​ണം ആ​രം​ഭി​ച്ച ശേ​ഷം ഗ്രാ​വ​ലി​ന്റെ ല​ഭ്യ​ത​ക്കു​റ​വും വെ​ള്ള​പ്പൊ​ക്കം മൂ​ലം ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന മ​ണ​ക്കാ​ട് പു​ഞ്ച​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന​തും ത​ട​സ്സ​ങ്ങ​ളാ​യി. 3.13 കോ​ടി രൂ​പ​ക്കാ​ണ്‌ ബൈ​പാ​സ്​ നി​ർ​മാ​ണം​പൂ​ർ​ത്തീ​ക​രി​ച്ച​ത്.

എ​ട്ടു​മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ൽ അ​ഞ്ച​ര​മീ​റ്റ​റാ​ണ് ടാ​റി​ങ് വീ​തി. ടി.​എ. ക​നാ​ലി​നു കു​റു​കെ പാ​ല​വും ബൈ​പാ​സ് റോ​ഡി​നി​രു​വ​ശ​വും ക്രാ​ഷ് ബാ​രി​യ​റു​ക​ളും നി​ർ​മി​ച്ചു.

ബൈ​പാ​സ് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് നി​ർ​മി​ച്ച​തി​നാ​ൽ വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യ​മി​ല്ല. ഇ​തു മൂ​ലം ചെ​റി​യ മ​ഴ​പെ​യ്താ​ൽ​പ്പോ​ലും റോ​ഡി​നി​രു​വ​ശ​വു​മു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത്​ പ​തി​വാ​ണ്. ഈ ​കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ടാ​റി​ങ് ന​ട​ക്കു​ന്ന വേ​ള​യി​ൽ നാ​ട്ടു​കാ​ർ നി​ർ​മാ​ണ​ജോ​ലി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ട നി​ർ​മി​ക്കാ​മെ​ന്ന ക​രാ​റു​കാ​ര​ന്റെ ഉ​റ​പ്പി​ലാ​ണ് പി​ന്നീ​ട് ടാ​റി​ങ് പു​ന​രാ​രം​ഭി​ച്ച​ത്.

ബൈ​പാ​സ് റോ​ഡി​ൽ തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​ത്​ സ​ന്ധ്യ​ക​ഴി​ഞ്ഞ് കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക്​ ബു​ദ്ധി​മു​ട്ടാ​ണ്. പാ​ട​ത്തി​നു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡാ​യ​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്.

രാ​ത്രി മ​ദ്യ​പ​സം​ഘ​ങ്ങ​ൾ ഇ​വി​ടം കൈ​യ​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ബൈ​പാ​സി​ന്റെ ര​ണ്ടാം​ഘ​ട്ട​മാ​യി കി​ഴ​ക്കേ ആ​ൽ​ത്ത​റ മു​ത​ൽ ക​ണ്ടി​യൂ​ർ അ​മ്പ​ല​മു​ക്കു​വ​രെ​യു​ള്ള ഭാ​ഗം ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ വീ​തി​കൂ​ട്ടി ടാ​റി​ങ് ന​ട​ത്താ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​റി​ന്​​ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​ക​രി​ച്ചാ​ലേ ബ​സു​ക​ളും ലോ​റി​ക​ളു​മ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യൂ.

Tags:    
News Summary - Two years after the inauguration of Kandiyur Bypass; There was no solution to the traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.