ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രദേശവാസികളോട് ആരും പുറത്തിങ്ങാതെ സ്വയം സുരക്ഷിതരാകാൻ നിർദേശിക്കുകയാണ് പഞ്ചായത്ത് അധികൃതർ. ലോക്ഡൗൺ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ ആരും പുറത്തിറങ്ങേണ്ട. ഇവർക്കാവശ്യമായ സേവനങ്ങൾക്ക് ഓരോ വാർഡിലും 10 പേരടങ്ങുന്ന ഒരുസംഘത്തെ നിയോഗിച്ചിരിക്കുകയാണ് പഞ്ചായത്തെന്ന് പ്രസിഡൻറ് പി.ജി. സൈറസ് പറഞ്ഞു.
സംശയങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ സെല്ലിലേക്ക് (9400945370) വിളിക്കാം.
തുറവൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണസംഘം ജോയൻറ് രജിസ്ട്രാറുടെ നിർദേശാനുസരണം ലോക്ഡൗൺ കാലയളവിൽ നീതി സ്റ്റോർ വഴി നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ചുനൽകാൻ തീരുമാനിച്ചതായി പ്രസിഡൻറ് ദിവാകരൻ കല്ലുങ്കൽ അറിയിച്ചു. സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ നോഡൽ ഓഫിസറായിരിക്കും. ഫോൺ: 9539670049.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.