ആ​ല​പ്പു​ഴ​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി‍െൻറ ‘ഓ​പ​റേ​ഷ​ൻ

സീ​വി‍െൻറ’ ഭാ​ഗ​മാ​യി സ്വ​കാ​ര്യ​ബ​സ്​ പ​രി​ശോ​ധി​ക്കു​ന്നു

ഓപറേഷൻ സീവ്; വ്യാപക നിയമലംഘനം; 48 ബസുകൾക്ക് സ്റ്റോപ് മെമ്മോ

ആലപ്പുഴ: കോവിഡിനുശേഷം ഓടിത്തുടങ്ങിയ സ്വകാര്യ ബസുകൾക്കെതിരെ പരാതി വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച 'ഓപറേഷൻ സീവ്' പ്രത്യേക പരിശോധനയിൽ വ്യാപക നിയമലംഘനം കണ്ടെത്തി.

ശനിയാഴ്ച ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് 343 ബസുകൾ പരിശോധിച്ചതിൽ 48 എണ്ണത്തിന് സർവിസ് നിർത്തിവെക്കുന്നതിന് സ്റ്റോപ് മെമ്മോ നൽകി. 37 ബസുകൾ വേഗപ്പൂട്ട് ഊരിയാണ് ഓടിയിരുന്നത്.

മെക്കാനിക്കൽ തകരാറുള്ള 14 ബസുകളും ബോഡിയിൽ തകരാറുള്ള 112 ബസുകളും കണ്ടെത്തി. ന്യൂനതകൾ പരിഹരിക്കാൻ പരിശോധന തീയതി മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും ജോലിക്കെത്തിയവരിൽ ഭൂരിഭാഗം കണ്ടക്ടർമാരും ഡ്രൈവരുമാരും യൂനിഫോം ധരിക്കാതെയാണ് എത്തിയിരുന്നത്.

പരിശോധനദിവസം മുൻകൂട്ടി അറിയിച്ച് പരമാവധി നിയമലംഘനം ഒഴിവാക്കാൻ വാഹന ഉടമകൾക്ക് അവസരം നൽകുന്ന മാതൃകയാണ് സ്വീകരിച്ചതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാന്‍ സ്വകാര്യ ബസുടമകള്‍ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ പെര്‍മിറ്റ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പി‍െൻറ തീരുമാനം.

സ്വകാര്യ ബസുകളുടെ സർവിസിനെ ബാധിക്കാത്തവിധം രാവിലെ ഏഴിന് ആരംഭിച്ച പരിശോധന 11ന് അവസാനിച്ചു. ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ്, എൻഫോഴ്മെന്‍റ് ആർ.ടി.ഒ കെ.സി. ആന്‍റണി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - Operation Sieve; widespread lawlessness; Stop memo for 48 buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.