അരൂര്‍: അന്തർസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി മൂന്ന് ഒഡിഷ സ്വദേശികള്‍ പൊലീസ് പിടിയില്‍. ജില്ല പൊലീസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല ഡിവൈ.എസ്.പിയുടെ പ്രത്യേക ടീമും, അരൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധക്കിടെയാണ് മൂന്നുപേർ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു കോട്ടപ്പുറം റോഡിലെ ഇവരുടെ താമസ സ്ഥലത്ത് പൊലീസ് റെയ്ഡിനെത്തിയത്.
ഒഡിഷ സ്വദേശികളായ ഭേരന് ബല്ലാര്‍ സിങ് (40), ജിതേന്ദ്ര പ്രതാന്‍ (45), സുദേഷ് ബലയര് സിങ് (22) എന്നിവരെ അറസ്റ്റ് ചെയ്ത് അരൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.