കുന്നത്തൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രഭരണം ആർ.ഡി.ഒ ഏറ്റെടുത്തത് ഹൈകോടതി റദ്ദാക്കി

മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രഭരണം ചെങ്ങന്നൂർ ആർ.ഡി.ഒ ഏറ്റെടുത്ത തീരുമാനം ഹൈകോടതി റദ്ദാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫിസറെ ഇനിയൊരു സംവിധാനം ഉണ്ടാകുന്നതുവരെ കോടതി റിസീവറാക്കി നിയമിച്ചു.

ആർ.ഡി.ഒയുടെ ഉത്തരവിനെ ചോദ്യംചെയ്ത് പുതിയ പ്രസിഡൻ്റ് സുഭാഷ് കാരാഞ്ചേരിലാണ് ഹൈകോടതിയെ സമീപിച്ചത്. ആർ.ഡി.ഒ നിയമങ്ങൾ പാലിക്കാതെയാണ് ക്ഷേത്രം ഏറ്റെടുത്തതെന്നായിരുന്നു വാദം. ഇദ്ദേഹത്തിൻ്റെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. 


Tags:    
News Summary - The High Court quashed the RDO's takeover of the Kunnathur Sri Durga Devi temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.