ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും നാലു വോട്ട് അധികം പിടിക്കാനുള്ള ശ്രമമാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പറഞ്ഞു.
അരൂര്‍ നോര്‍ത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലുവെച്ച നുണകൾ പറയുന്ന കെ-നുണയനായി പിണറായി വിജയന് മാറി. പൗരത്വഭേദഗതി നിയമത്തിനെതിരായ സി.പി.എമ്മിന്റെ പ്രതിഷേധങ്ങളും സമരങ്ങളും തട്ടിപ്പാണ്.
നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അഴിമതിയുടെ കാര്യത്തിലാണ് ഇരുവരും മുന്നില്‍ നില്‍ക്കുന്നത്. ഇലക്ട്രല്‍ ബോണ്ടും പി.എം കെയറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വസ്തുതകളിലൂടെ നരേന്ദ്രമോദിയുടെ അഴിമതി പകല്‍പോലെ തെളിയിക്കപ്പെട്ടെന്നും രാജ്യം ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്, കെ.ജി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.