അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ അരൂർ മേഖലയിൽ രണ്ട് അപകടം. കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്നപ്പോൾ ഇരുചക്രവാഹന യാത്രികനായ യുവാവ് ഡോറിൽ തട്ടി വീണ് കാലിനു പരിക്കേറ്റു. ഡ്രൈവറുടെ നിർദേശപ്രകാരം
ബസിൽനിന്ന് ഇറങ്ങാൻ യുവതി വാതിൽ തുറന്നതാണ് കാരണം. കാലിന് സാരമായ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിലേക്ക് പോകുകയായിരുന്നു ബസ്. ചൊവ്വാഴ്ച വൈകീട്ട് ചന്തിരൂർ പാലത്തിന് സമീപത്തായിരുന്നു അപകടം.
ചൊവ്വാഴ്ച വൈകീട്ട് ആറോടെ മറ്റൊരപകടവും ചന്തിരൂർ സെന്റ് മേരീസ് പള്ളിയുടെ മുൻവശത്തുള്ള പഴയ ദേശീയപാതയിലേക്ക് കടക്കുന്ന റോഡിൽ നടന്നു. ദേശീയപാതയിൽ തെക്കോട്ടു സഞ്ചരിക്കുകയായിരുന്ന ടെമ്പോ ട്രാക്സ് പള്ളിയുടെ മുൻവശത്തുള്ള പഴയ ദേശീയപാതയിലേക്ക് എടുത്തപ്പോഴാണ് കാനയിൽ ടയറുകൾ കുരുങ്ങിയത്. കാനയുടെ മാറ്റിയ മൂടികൾ പുനഃസ്ഥാപിക്കാതിരുന്നതും സൂചന ബോർഡുകൾ സ്ഥാപിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.