അരൂർ: അരൂർ-തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമാണം മൂലമുള്ള ഗതാഗത സ്തംഭനവും അപകടങ്ങളും ഒഴിവാക്കാൻ പൊലീസ് സഹായം വേണമെന്ന് ആവശ്യം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമാണ്. ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ഇടപെട്ടാണ് തിങ്കളാഴ്ച ഗതാഗതം നിയന്ത്രിച്ചത്. അരൂർ ക്ഷേത്രം ജങ്ഷനിൽ രാവിലെയുള്ള സമയത്ത് അരൂക്കുറ്റിയിൽനിന്നും ചേർത്തല ഭാഗത്തുനിന്നും വാഹനത്തിരക്കേറും. അരൂക്കുറ്റിയിൽനിന്ന് ദേശീയപാതയിലെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ കൊച്ചി ഭാഗത്തേക്ക് പോകാനുള്ളവയാണ്.
ഈ സമയത്ത് അരൂക്കുറ്റി ഭാഗത്തേക്ക് കടക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ തിങ്ങിനിറയുകയാണ്. അരൂക്കുറ്റി റോഡിൽ ഡിവൈഡർ സ്ഥാപിച്ച് പൊലീസ് സേവനം ലഭ്യമാക്കിയാൽ ഗതാഗത നിയന്ത്രണം സാധ്യമാകും. ഉയരപ്പാത നിർമാണം നടക്കുന്നിടത്ത് തിരക്കുള്ള എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സേവനം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അരൂർ, കുത്തിയതോട് സ്റ്റേഷനുകളാണ് അരൂർ-തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. അരൂക്കുറ്റി റോഡിലും കുമ്പളങ്ങി റോഡിലും സഞ്ചാര തടസ്സമുള്ളതിനാലാണ് ഗതാഗതം തിരിച്ചുവിടൽ സാധ്യമാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.