ഭ​ര​ണിയിൽ നി​റ​ച്ച വിവിധ അ​ച്ചാ​റു​ക​ൾ

കുടുംബശ്രീയുടെ പിന്തുണ; കളപ്പുരക്കൽ കുടുംബത്തിന്‍റെ അച്ചാർ ഹിറ്റ്​

തു​റ​വൂ​ർ: ന​ല്ലെ​ണ്ണ​യി​ൽ വ​ഴ​റ്റി​യെ​ടു​ക്കു​ന്ന നാ​ര​ങ്ങ​യും മാ​ങ്ങ​യും മ​റ്റും ചേ​രു​വ​ക​ൾ പാ​ക​ത്തി​ന് ചേ​ർ​ത്ത് വെ​ടി​പ്പോ​ടെ ത​യാ​റാ​ക്കി​യെ​ടു​ത്താ​ൽ അ​ച്ചാ​റി​ന് ആ​വ​ശ്യ​ക്കാ​രേ​റെ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ്പി​ലി​ട്ട​ത് പാ​ച​കം ചെ​യ്തു​ക​ച്ച​വ​ടം ചെ​യ്യാ​മെ​ന്നും വി​ചാ​രി​ച്ചു. ഭ​ര​ണി​ക​ളി​ൽ അ​ച്ചാ​റു​ക​ൾ നി​റ​ച്ചു​വെ​ച്ച​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ എ​ത്തു​മെ​ന്ന്​ ക​രു​തി​യെ​ങ്കി​ലും പ​ണി പാ​ളി.

വൃ​ത്തി​യാ​യി രു​ചി​യോ​ടെ അ​ച്ചാ​ർ പാ​ച​കം ചെ​യ്യു​ന്ന ഒ​ന്നാം​ഘ​ട്ടം വി​ജ​യ​മാ​യി​രു​ന്നു. വ്യ​വ​സാ​യ​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട​മാ​യ വി​പ​ണ​ന​ത്തി​ലാ​ണ്​ പാ​ളി​യ​ത്. മാ​ർ​ക്ക​റ്റി​ങ്​ വി​ജ​യി​ച്ചി​ല്ല. രു​ചി​യോ​ടെ വൃ​ത്തി​യോ​ടെ മേ​ൽ​ത്ത​രം സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചാ​ൽ മാ​ത്രം പോ​രാ. ഉ​ൽ​പ​ന്നം വി​ൽ​ക്ക​ണ​മെ​ങ്കി​ൽ മാ​ർ​ക്ക​റ്റി​ങ്​ ത​ന്ത്രം കൂ​ടി അ​റി​യ​ണ​മെ​ന്ന പാ​ഠം മ​ന​സ്സി​ലാ​യി. ഇ​വി​ടെ​യാ​ണ് കു​ടും​ബ​ശ്രീ സ​ഹാ​യ​ത്തി​ന് എ​ത്തി​യ​ത്.

പു​ര​സ്കാ​ര​വു​മാ​യി ആ​ശ

2016ൽ ​അ​ച്ചാ​റി​ന്റെ വി​പ​ണ​നം തു​ട​ങ്ങി​യെ​ങ്കി​ലും കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ൽ​പാ​ദ​ന​വും വി​പ​ണ​ന​വും ആ​രം​ഭി​ക്കു​ന്ന​ത് 2017ലാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ ഉ​ൽ​പ​ന്ന​ത്തി​ന് പ്ര​ചാ​രം കൂ​ടി. ആ​വ​ശ്യ​ക്കാ​രു​മേ​റി. കെ.​സി ഫു​ഡ്സി​ന്റെ അ​ച്ചാ​റി​ന്റെ രു​ചി ക​ട​ലു​ക​ളും ക​ട​ന്നു. മാ​ങ്ങ, നാ​ര​ങ്ങ, വെ​ളു​ത്തു​ള്ളി, ഈ​ന്ത​പ്പ​ഴം, ചെ​മ്മീ​ൻ, മീ​ൻ, ക​ല്ലു​മ്മ​ക്കാ​യ, കൂ​ന്ത​ൽ, ബീ​ഫ് തു​ട​ങ്ങി നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ അ​ച്ചാ​റു​ക​ളാ​യി.

400 ഗ്രാ​മി​ന്റെ ഭ​ര​ണി​ക​ളി​ലാ​ണ് ഇ​പ്പോ​ൾ പാ​ക്ക് ചെ​യ്യു​ന്ന​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ല ക​ട​ക​ളി​ലും ന​ൽ​കു​ന്നു​ണ്ട്. വീ​ട്ട​മ്മ ആ​ശ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ച്ചാ​റു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. കെ.​സി ഫു​ഡ്സി​ന്റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ച്ഛ​ൻ ച​ന്ദ്ര​പ്പ​നും ഭ​ർ​ത്താ​വ് പ്ര​ശാ​ന്തും കൂ​ട്ടി​നു​ണ്ടെ​ന്ന് ആ​ശ പ​റ​യു​ന്നു.

Tags:    
News Summary - Support from Kudumbashree; Kalapurakkal family's pickle is huge success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.