അരൂർ: കായലിൽ ചാടാൻ പാലത്തിെൻറ കൈവരിയിൽ കയറിനിന്ന യുവാവിനെ കൈക്കരുത്തിൽ ജീവിതത്തിലേക്ക് വലിച്ചിട്ട വിജീഷ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിങ്കളാഴ്ച വൈകീട്ട് ഇടക്കൊച്ചിയിലെ ബന്ധുവീട്ടിൽനിന്ന് പിതാവ് വേണുഗോപാലിനൊപ്പം ബൈക്കിൽ പനങ്ങാട് സ്വന്തം വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു സംഭവം.
അരൂർ- കുമ്പളം പാലത്തിൽ കുറച്ച് മുന്നിലായി അമ്മയും മകനും ബൈക്കിൽ പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് നിർത്തിയ ബൈക്കിൽനിന്ന് യുവാവ് ഇറങ്ങി പാലത്തിന് നടുവിലേക്ക് ഓടുന്നത് കണ്ടപ്പോൾ വിജീഷിന് അപകടം മണത്തു. ബൈക്ക് നിർത്തി വിജീഷും പിറകെ പാഞ്ഞു. പിന്നാലെ അലമുറയിട്ട് അമ്മയും. കായലിലേക്ക് ചാടാൻ പാലത്തിെൻറ കൈവരിയിൽ കയറിയ യുവാവിനെ ബലം പ്രയോഗിച്ച് അതിസാഹസികമായി പാലത്തിലേക്ക് വലിച്ചിടുകയായിരുന്നു.
കൈകൾ കൊണ്ട് കഴുത്തിൽ പൂട്ടിട്ട് പിടിച്ചിട്ടും കുതറിഓടാൻ ശ്രമിച്ച യുവാവിനെ പിടിച്ചുനിർത്താൻ വിജീഷിന് ഏറെ പണിപ്പെടേണ്ടി വന്നു. അപ്പോഴേക്കും വേണുഗോപാലും മകനെ സഹായിക്കാനെത്തി. ആൾക്കൂട്ടവും ബഹളവും കണ്ട് വാഹനങ്ങൾ നിർത്തി. കാര്യം തിരക്കാൻ വാഹനങ്ങളിൽനിന്ന് ഇറങ്ങിയവർ പാലത്തിൽ ഗതാഗതസ്തംഭനമുണ്ടാക്കി. പനങ്ങാട് പൊലീസ് എത്തിയാണ് ഗതാഗതക്കുരുക്ക് അഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.