ചാരുംമൂട്: കുടിവെള്ള കണക്ഷൻ നൽകുന്നതിന് മുമ്പ് ബില്ലുമായി വാട്ടർ അതോറിറ്റി. പാലമേൽ ആതികാട്ടുകുളങ്ങര തൊട്ടതുവടക്കേതിൽ അബ്ദുൽ ഹക്കീം, വാലുതുണ്ടിൽ അബ്ദുൽ ജലീൽ, തൊട്ടതുവടക്കേതിൽ സബീദാമ്മാൾ എന്നിവർക്കാണ് വാട്ടർ അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചത്.
വാട്ടർ കണക്ഷന് ഇവർ അപേക്ഷ നൽകിയിരുന്നു. കോവിഡ് കാലമായതിനാൽ ലോക്ഡൗൺ കഴിഞ്ഞതിന് ശേഷമേ കണക്ഷൻ ലഭിക്കുമെന്ന് അറിയിച്ചിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ തിങ്കളാഴ്ചയാണ് കണക്ഷൻ നൽകുന്നതിനുള്ള ജോലിക്ക് ജീവനക്കാർ എത്തിയത്. എന്നാൽ തൊഴിലാളികൾ പണി നടത്തിക്കൊണ്ടിരുന്നപ്പോൾ തന്നെ ബില്ലുമായി ജീവനക്കാരനും എത്തി. കണക്ഷൻ ഇന്ന് ലഭിക്കുന്നതേയുള്ളുവെന്ന് അറിയിച്ചിട്ടും ബില്ല് സമർപ്പിച്ചു മടങ്ങുകയായിരുന്നു.
ജൂൺ മൂന്ന് എന്ന് രേഖപ്പെടുത്തിയ ബില്ലിൽ രണ്ടുമാസത്തെ വെള്ളം ഉപയോഗിച്ചതിനുള്ള ചാർജ് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ ജൂലൈ 17ന് മുൻപ് പിഴയോടുകൂടി പണമടക്കണമെന്നു അറിയിപ്പുണ്ട്
വാട്ടർ അതോറിറ്റി മാവേലിക്കര സബ് ഡിവിഷൻ ഓഫസിേൻറതാണ് ഈ വിചിത്ര ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.