സംസ്ഥാന സർക്കാറി‍െൻറ ബജറ്റ്​ കത്തിച്ച്​ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നു

ബജറ്റിൽ വ്യാപക പ്രതിഷേധം

ബജറ്റ് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം.അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ആലപ്പുഴ സൗത്ത് ബ്ലോക്ക്‌ പ്രസിഡന്‍റ് സി.വി. മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് കെ.നൂറുദ്ദീൻ കോയ അധ്യക്ഷത വഹിച്ചു. റഹീം വെറ്റക്കാരൻ, റിനു ഭൂട്ടോ, എസ്. മുകുന്ദൻ, മുജീബ് അസീസ്, ഷാജി ജമാൽ, ജയറാം രമേശ്‌, അൻഷാദ് മെഹബൂബ്, നൈസാം നജീം, മണികണ്ഠൻ, അൻസിൽ ജലീൽ, മാഹീൻ മുപ്പതിൽചിറ, നജീഫ് അരിശ്ശേരിൽ, വിശാഖ് വിജയൻ, സാജൻ എബ്രഹാം, റോഷൻ ടി. ജോൺ, പ്രമോദ്, സൈനു എന്നിവർ നേതൃത്വം നൽകി.

എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം

ആലപ്പുഴ: ക്ഷാമബത്ത കുടിശ്ശിക 15 ശതമാനമായി ഉയർന്നിട്ടും സംസ്ഥാന ബജറ്റിൽ ജീവനക്കാരെ പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി.

ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ കലക്​ടറേറ്റിന്​ മുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡൻറ് എൻ.എസ്. സന്തോഷ്ഉദ്ഘാടനം ചെയ്യുന്നു

ജില്ല പ്രസിഡന്‍റ് എൻ.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ജിജിമോൻ പൂത്തറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇല്ലത്ത് ശ്രീകുമാർ, ജില്ലഭാരവാഹികളായ എം. അഭയകുമാർ, പി.എസ്. സുനിൽ, ജോസ് എബ്രഹാം, തോമസ് ചാക്കോ, പി.എസ്. അസെർ, ബി.ഉദയൻ, അഞ്ജു ജഗദീഷ്, കെ.ജി. രാധാകൃഷ്ണൻ, പി.ടി ടെൻസിങ്, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. 

അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ച്ചു -ഐ.​എ​ൻ.​എ.​ഇ.​എ​ഫ്

ആ​ല​പ്പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ളി​ൽ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യും വ​ഞ്ച​ന​യു​മെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ അം​ഗ​ൻ​വാ​ടി എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ-​ഐ.​എ​ൻ.​ടി.​യു.​സി) ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി.​കെ. വി​ജ​യ​കു​മാ​ർ ആ​രോ​പി​ച്ചു. ഒ​ന്നാം​പി​ണ​റാ​യി സ​ർ​ക്കാ​റി‍െൻറ അ​വ​സാ​ന ബ​ജ​റ്റി​ൽ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ആ​യി​രം രൂ​പ​യു​ടെ ശ​മ്പ​ള വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ്പാ​ക്കാ​തെ വ​ഞ്ചി​ച്ചു​​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നി​രാ​ശാ​ജ​ന​ക​മെ​ന്ന് കെ.​ബി.​ടി.​എ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റ് ഏ​റെ നി​രാ​ശാ​ജ​ന​ക​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​സോ​സി​യേ​ഷ​ന്‍ (കെ.​ബി.​ടി.​എ) ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ല​യി​രു​ത്തി. ഡീ​സ​ലി​നും പെ​ട്രോ​ളി​നും ര​ണ്ടു​രൂ​പ വീ​തം സെ​സ് ഏ​ര്‍പ്പെ​ടു​ത്തി​യ​തും മോ​ട്ടോ​ര്‍ വാ​ഹ​ന​നി​കു​തി​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി​യ​തും സം​സ്ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത​മേ​ഖ​ല​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ നി​ല​നി​ല്‍പ്പി​നു​വേ​ണ്ടി സ​മ​ര​മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്​ ബ​ജ​റ്റ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ സ​ര്‍ക്കാ​റി​ന് ചേ​ര്‍ന്ന​ത​ല്ല പു​തി​യ നി​കു​തി നി​ര്‍ദേ​ശ​ങ്ങ​ള്‍. ജ​ന​ദ്രോ​ഹ നി​ര്‍ദേ​ശ​ങ്ങ​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ര്‍, എ​ന്‍.​സ​ലീം, ടി.​പി. ഷാ​ജി​ലാ​ല്‍, റി​നു സ​ഞ്ചാ​രി, ബി​നു ദേ​വി​ക, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, നൗ​ഷാ​ദ് ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Widespread protests over the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.