വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ

ഏവൂർ: നട്ടുച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി തനിച്ചു താമസിക്കുന്ന വൃദ്ധയെ ആക്രമിച്ചു താലിമാലയും വളയുമടക്കം ഒൻപതു പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസില്‍ യുവാവ് പിടിയിലായി. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവർ ബിജുകുമാര്‍ ചെല്ലപ്പനാണ് (49) പിടിയിലായത്. ഏവൂർ തെക്ക് ശ്രീകൃഷ്ണ ഭവനത്തിൽ രാധമ്മപിള്ള (73)യുടെ ആഭരണങ്ങളാണ് ബിജുകുമാർ അപഹരിച്ചത്. തലയ്ക്കും കൈകാലുകൾക്കും

പരുക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ പിൻവാതിലിലൂടെ കടന്നുകയറിയ ബിജു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം വായിൽ തുണി തിരുകി. തല തറയിൽ ഇടിപ്പിക്കുകയും കൈകാലുകളിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ശബ്ദമുണ്ടാക്കാനാവാത്ത വിധത്തിൽ തുണികൊണ്ട് അമർത്തിപ്പിടിച്ച ശേഷം അക്രമി മൂന്നര പവൻ തൂക്കം വരുന്ന താലിമാലയും അഞ്ചരപ്പവൻ തൂക്കം വരുന്ന വളകളും ബലംപ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു.

അവശനിലയിലായിരുന്നു വീട്ടമ്മ ഒരുവിധം പുറത്തെത്തി അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി. രാധമ്മപിള്ള കുടുംബവീട്ടിൽ മകനോടൊപ്പമായിരുന്നു താമസം. മകൻ ഇപ്പോൾ വിദേശത്താണ്.

Tags:    
News Summary - Young man arrested for attacking old woman and robbing her of gold jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.