സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊബൈൽ കവർന്നയാൾ പിടിയിൽ

കൊച്ചി: നടുറോഡിൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു വീഴ്ത്തി മൊബൈൽ ഫോണും പഴ്‌സും കവർന്ന സംഭവത്തിൽ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കുമ്പളങ്ങി സ്വദേശി അലിയെയാണ് (42) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മൂന്നിന്​ ബാനർജി റോഡിലായിരുന്നു സംഭവം. കടവന്ത്രയിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപ്കുമാറിനെയാണ് അലി ഉൾപ്പെട്ട മൂന്നംഗ സംഘം തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൊബൈൽ ഫോണും പഴ്‌സും കൈക്കലാക്കിയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അലിയെ പിടികൂടിയത്. മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.