Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:47 AM IST Updated On
date_range 19 May 2022 5:47 AM ISTസെക്യൂരിറ്റി ജീവനക്കാരന്‍റെ മൊബൈൽ കവർന്നയാൾ പിടിയിൽ
text_fieldsbookmark_border
കൊച്ചി: നടുറോഡിൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു വീഴ്ത്തി മൊബൈൽ ഫോണും പഴ്‌സും കവർന്ന സംഭവത്തിൽ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കുമ്പളങ്ങി സ്വദേശി അലിയെയാണ് (42) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മൂന്നിന് ബാനർജി റോഡിലായിരുന്നു സംഭവം. കടവന്ത്രയിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപ്കുമാറിനെയാണ് അലി ഉൾപ്പെട്ട മൂന്നംഗ സംഘം തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൊബൈൽ ഫോണും പഴ്‌സും കൈക്കലാക്കിയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അലിയെ പിടികൂടിയത്. മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story