പി.സി. ജോർജിന് ബി.ജെ.പി സംരക്ഷണം നൽകും -കെ. സുരേന്ദ്രൻ

തൃ​ശൂ​ർ: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ മ​ത​പ​ണ്ഡി​ത​ന്മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തെ പി.​സി. ജോ​ർ​ജി​നെ ഒ​റ്റ​പ്പെ​ടു​ത്തി മൂ​ല​ക്ക് ഇ​രു​ത്താ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ ബി.​ജെ.​പി സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​സു​രേ​ന്ദ്ര​ൻ. തൃ​ശൂ​രി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന്​ പു​തു​താ​യി ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നി​ല​പാ​ട് കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ശ​ക്തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണ്. ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ പി.​സി. ജോ​ർ​ജി​നെ വ​ലി​യ കു​റ്റ​വാ​ളി​യാ​ക്കു​ന്നു. പാ​ലാ ബി​ഷ​പ്പി​നെ​തി​രെ പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ ബി​ഷ​പ്സ്​ ഹൗ​സി​ന് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സം​ര​ക്ഷ​ണം ന​ൽ​കി. ജോ​ർ​ജ് എം. ​തോ​മ​സി​ന്റെ ല​വ്​ ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ർ​ട്ടി ന​ട​പ​ടി കൈ​ക്കൊ​ണ്ട​തോ​ടെ കേ​ര​ളം വ​ലി​യ ആ​പ​ത്തി​ന്‍റെ മു​ക​ളി​ലാ​ണെ​ന്ന് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് മ​ന​സ്സി​ലാ​യെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.