Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:15 AM GMT Updated On
date_range 23 May 2022 12:15 AM GMTപി.സി. ജോർജിന് ബി.ജെ.പി സംരക്ഷണം നൽകും -കെ. സുരേന്ദ്രൻ
text_fieldsbookmark_border
തൃശൂർ: വിദ്വേഷ പ്രസംഗം നടത്തിയ മതപണ്ഡിതന്മാർക്കെതിരെ കേസെടുക്കാതെ പി.സി. ജോർജിനെ ഒറ്റപ്പെടുത്തി മൂലക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബി.ജെ.പി സംരക്ഷണം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂരിൽ വിവിധ പാർട്ടികളിൽനിന്ന് പുതുതായി ബി.ജെ.പിയിലെത്തിയവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിലപാട് കേരളത്തിൽ വർഗീയശക്തികളെ വളർത്തുകയാണ്. ചില പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പി.സി. ജോർജിനെ വലിയ കുറ്റവാളിയാക്കുന്നു. പാലാ ബിഷപ്പിനെതിരെ പോപുലർ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയപ്പോൾ ബിഷപ്സ് ഹൗസിന് ബി.ജെ.പി പ്രവർത്തകർ സംരക്ഷണം നൽകി. ജോർജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമർശത്തിൽ പാർട്ടി നടപടി കൈക്കൊണ്ടതോടെ കേരളം വലിയ ആപത്തിന്റെ മുകളിലാണെന്ന് ക്രൈസ്തവ സമൂഹത്തിന് മനസ്സിലായെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story