ചെങ്ങന്നൂർ: കുട്ടമ്പേരൂർ ആറ്റിൽ കുളിക്കാനിറങ്ങി കാൽവഴുതി വീണു മുങ്ങിമരിച്ച വയോധികന്റെ മൃതദേഹം ഉളുന്തി സെന്റ് ആനീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. ബുധനൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പെരിങ്ങലിപ്പുറം ഉളുന്തി താഴ്ചയിൽ വീട്ടിൽ ജൂലിയാസാണ് (63) മരിച്ചത്. വീടിനടുത്ത ഉളുന്തിക്കടവിൽ കുളിക്കാനിറങ്ങി കാൽവഴുതി ഒഴുക്കിപെടുകയായിരുന്നു. കുട്ടമ്പേരൂർ നദിയുടെ നവീകരണവുമായി ബന്ധപ്പെട്ട തൊഴിലാളികൾ ജൂലിയാസിനെ മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഉളുന്തി സെന്റ് ആനീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: ഗ്ലോറി ജൂലിയാസ്. മക്കൾ: ടി.ജെ. ആനി, ടി.ജെ റെജി (ബഹ്‌റൈൻ). മരുമക്കൾ: അജിത് എസ്. കുമാർ, സാന്ദ്ര റെജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.