വൈപ്പിന്‍: ഞാറക്കല്‍ പഞ്ചായത്തില്‍ ചട്ടം മറികടന്ന് ലൈഫ് പദ്ധതിയില്‍ സ്വന്തം മകന് ഭവനം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ഫ്രാന്‍സിസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കവാടം ഉപരോധിച്ചു. ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, മണ്ഡലം പ്രസിഡന്റ് നിതിന്‍ ബാബു, ബിമല്‍ ബാബു എന്നിവര്‍ സമരത്തിന് നേതൃത്വം നൽകി. ഞാറക്കല്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ സി.ഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തില്‍ തടഞ്ഞു. സമരത്തില്‍ ജില്ല സെക്രട്ടറി സ്വാതിഷ് സത്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാജു മാമ്പിള്ളി, മണ്ഡലം പ്രസിഡന്‍റുമാരായ ജസ്മോന്‍ മാരിയാലയം, വിശാഖ് അശ്വിന്‍, സി.വി. മഹേഷ്, ജെന്‍സണ്‍ ആല്‍ബി തുടങ്ങിയവര്‍ പങ്കെടുത്തു. Panjayth Uparodhamഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ഫ്രാന്‍സിസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കവാടം ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.